24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • രാജ്യത്തെയും സംസ്ഥാനങ്ങളെയും തകർക്കും’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ രാഹുൽ ഗാന്ധി
Uncategorized

രാജ്യത്തെയും സംസ്ഥാനങ്ങളെയും തകർക്കും’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ രാഹുൽ ഗാന്ധി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് വിമർശനം. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘എക്സ്’ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ വിമർശനം.

“ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയനും എല്ലാ സംസ്ഥാനങ്ങൾക്കും മേലുള്ള ആക്രമണമാണ്” – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രം വെള്ളിയാഴ്ച ഒരു സമിതിയെ പ്രഖ്യാപിച്ചിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ, ലോക്സഭയുടെ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, പതിനഞ്ചാം സാമ്പത്തിക കമ്മിഷൻ മുൻ ചെയർമാൻ എൻ.കെ സിംഗ്, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്.

Related posts

34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

Aswathi Kottiyoor

കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയസെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി,പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് യുവതി

Aswathi Kottiyoor

അടയ്ക്കാത്തോട്ടിൽ ഇടിമിന്നലിൽ വീടിൻറെ ഭിത്തിയിൽ വിള്ളൽ

Aswathi Kottiyoor
WordPress Image Lightbox