27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഗവി പാതയില്‍ വ്യാപക മണ്ണിടിച്ചില്‍; വിനോദസഞ്ചാരികള്‍ക്ക് വിലക്ക്
Uncategorized

ഗവി പാതയില്‍ വ്യാപക മണ്ണിടിച്ചില്‍; വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

സീതത്തോട്: കനത്ത മഴയെത്തുടർന്ന് മൂഴിയാർ-കക്കി-ഗവി പാതയിൽ വ്യാപക മണ്ണിടിച്ചിൽ. പ്രദേശത്തേക്കുള്ള ഗതാഗതം മുടങ്ങി. ഗവിയിലേക്ക് കടന്നുപോകുന്നതിന് വിനോദസഞ്ചാരികൾക്കുംമറ്റും താത്കാലിക വിലക്ക് ഏർപ്പെടുത്തി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്തമഴയിലാണ് വ്യാപകമായി മണ്ണിടിഞ്ഞത്. റോഡിൽ പലയിടത്തും കല്ലും മണ്ണും മരങ്ങളും വീണുകിടക്കുകയാണ്. ഇവ നീക്കാനുള്ള പണികൾ ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കക്കി-ഗവി മേഖലയിൽ അതിശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് മൂഴിയാറിന് മുകളിൽ അരണമുടി, കക്കി, ആനത്തോട് പ്രദേശത്താണ് മണ്ണിടിഞ്ഞത്. പലയിടത്തും റോഡിലേക്ക് വലിയ പാറക്കല്ലുകളും മരങ്ങളും മണ്ണും വീണു.കനത്തമഴ തുടരുന്നതിനാൽ ഗവി പാതയിലെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിനോദ സഞ്ചാരികളുടെ യാത്ര പൂർണമായും നിരോധിച്ചു. ഗവിയിലേക്കുള്ള ഓൺലൈൻ ബുക്കിങ്ങും നിർത്തി.

Related posts

കാസർ​ഗോഡ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതി; മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

Aswathi Kottiyoor

സിഡിഎസ് അക്കൗണ്ടന്റുമാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം; കുടുംബശ്രീ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം

Aswathi Kottiyoor

5 മണിക്കൂർ, അതും കൊടും കാട്ടിലൂടെ! ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ നടന്നത് 18 കി.മി

Aswathi Kottiyoor
WordPress Image Lightbox