21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വൈദ്യുതി ഉപഭോഗം കുറക്കണം; വീണ്ടും അഭ്യർത്ഥനയുമായി കെ.എസ്.ഇ.ബി.
Uncategorized

വൈദ്യുതി ഉപഭോഗം കുറക്കണം; വീണ്ടും അഭ്യർത്ഥനയുമായി കെ.എസ്.ഇ.ബി.

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. വൈകുന്നേരം 6 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെ.എസ്.ഇ.ബി. മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസവോയറുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് വൈദ്യുതി ഉദ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് കൂടിയ വിലക്കാണിപ്പോൾ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.

സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ കുറവ് നേരിടുന്നതിനാൽ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകീട്ട് ആറു മണി മുതൽ 11 മണി വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർഥിച്ചു

Related posts

പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണ ബോധന വർഷാചരണത്തിന് തുടക്കം കുറിച്ചു

Aswathi Kottiyoor

വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തിയ സംഭവം; പ്രതികൾ പിടിയിൽ

Aswathi Kottiyoor

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ; ബത്തേരിയിൽ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച

Aswathi Kottiyoor
WordPress Image Lightbox