24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ഇരു മുന്നണികളുടെ പ്രചാരണത്തിനായി അച്ഛനും മകനും പുതുപ്പള്ളിയിൽ; കോൺഗ്രസിനായി എ കെ ആന്റണിയും ബിജെപിക്കായി അനിൽ ആന്റണിയും എത്തും;
Uncategorized

ഇരു മുന്നണികളുടെ പ്രചാരണത്തിനായി അച്ഛനും മകനും പുതുപ്പള്ളിയിൽ; കോൺഗ്രസിനായി എ കെ ആന്റണിയും ബിജെപിക്കായി അനിൽ ആന്റണിയും എത്തും;

പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് മണ്ഡലത്തിൽ എത്തും. അതേസമയം എ കെ ആന്റണി എത്തുന്ന ഈ ദിവസം തന്നെ, ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പുതുപ്പളയിൽ എത്തും.
പുതുപ്പള്ളിയിൽ പ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണ രംഗത്ത് എത്തും. എ കെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. വൈകിട്ട് 4 ന് മറ്റക്കര മണൽ ജംഗ്ഷനിലും, 5 ന് പാമ്പാടിയിലും 6 ന് വാകത്താനത്തും നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കും.

Related posts

മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന് 123 വര്‍ഷം തടവ് ശിക്ഷ

Aswathi Kottiyoor

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയം; മുഖം തിരിച്ച് കേന്ദ്രം

Aswathi Kottiyoor

‘മഞ്ഞുമ്മൽ ബോയിസ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; ‘7 കോടിയിൽ’ അന്വേഷണം തുടങ്ങി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox