23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കാൻ ആരും ശ്രമിക്കേണ്ടതില്ല : പന്തം കൊളുത്തി പ്രതിഷേധിച്ച് കെസിവൈഎം പേരാവൂർ മേഖല.
Uncategorized

കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കാൻ ആരും ശ്രമിക്കേണ്ടതില്ല : പന്തം കൊളുത്തി പ്രതിഷേധിച്ച് കെസിവൈഎം പേരാവൂർ മേഖല.

കാക്കയങ്ങാട് : കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിലെ ഗ്രോട്ടോ കത്തിയ സംഭവവുമായി ബന്ധപ്പെട്ട് പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു

കേരളത്തെ മറ്റൊരു മണിപ്പൂർ ആക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും വളരെ സമാധാനപൂർവ്വവും എല്ലാമതവിശ്വാസങ്ങൾക്കും അതിന്റേതായ മൂല്യവും പ്രാധാന്യവും നൽകി ഒരേ മനസോടെ മുന്നേറുന്ന ഒരു നാട്ടിൽ വർഗീയ വേരുകൾക്കായി ആര് ശ്രമിച്ചാലും അവരെ പൊതുജനം ഒറ്റപ്പെടുത്തുകയെ ഉള്ളൂവെന്നും കെസിവൈഎം പ്രസ്താവനയിൽ പറഞ്ഞു

മേഖലാ പ്രസിഡന്റ്‌ ജിബിൻ തയ്യിൽ, പേരാവൂർ ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ കുര്യാക്കോസ് പന്തലുപറമ്പിൽ, എടത്തൊട്ടി യൂണിറ്റ് സെക്രട്ടറി അജിൻ തോമസ്, ഡെന്നി തോമസ്, ആൽബിൻ ആന്റണി ജിനിൽ സജി തുടങ്ങിയവർ നേതൃത്വം നൽകി.

ബുധനാഴ്ച പുലർച്ചെയാണ് ഗ്രോട്ടോയ്ക്ക് തീപ്പിടിച്ചതായി കണ്ടെത്തിയത്. തുടർന്ന് എടത്തൊട്ടി പള്ളി വികാരി ഫാ : രാജു ചൂരാക്കൽ പോലീസിൽ പരാതി നൽകുകയും പേരാവൂർ ഡിവൈഎസ്പി എ.വി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു.

Related posts

രഞ്ജിത്ത് മാക്കുറ്റിയെ അനുമോദിച്ചു

Aswathi Kottiyoor

കേളകം ബസ് സ്റ്റാൻഡിലെ ആൽമരം സാമൂഹ്യ വിരുദ്ധർ മുറിച്ചു മാറ്റി.

Aswathi Kottiyoor

അപൂര്‍വ നിമിഷം: ‘ജനാധിപത്യം ഞങ്ങളുടെ സിരകളില്‍’; മറുപടി നല്‍കി നരേന്ദ്ര മോദി –

Aswathi Kottiyoor
WordPress Image Lightbox