27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേര്യ ആലാറ്റിൽ വട്ടോളി ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്ററോളം വാഷും 40 ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
Uncategorized

പേര്യ ആലാറ്റിൽ വട്ടോളി ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്ററോളം വാഷും 40 ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

മാനന്തവാടി: പേര്യ ആലാറ്റിൽ വട്ടോളി ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്ററോളം വാഷും 40 ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കും ജോലിക്കാർക്കും നൽകുന്നതിലേക്കായി ട്രസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ളതെന്ന് സംശയിക്കുന്ന ഫാമിൽ വൻ തോതിൽ ചാരായം വാറ്റുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ജിനോഷ്. പി.ആർ ൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് എ.സി , പ്രിൻസ് ടി ജി , ഹാഷിം കെ വനിത സിവിൽ എക്സൈസ് ഓഫീസർ സെൽമ ജോസ് കെ എന്നിവരടങ്ങിയ ടീം ഫാമിൽ റെയ്ഡ് നടത്തിയത് .

പരിശോധനയിൽ 35 ലിറ്ററിൻ്റെ രണ്ടു കന്നാസുകളിലായി 40 ലിറ്റർ ചാരായവും ,200 ലിറ്റർ കൊള്ളുന്ന ആറ് ബാരലുകളിലായി 1200 ലിറ്റർ വാഷും വൻ തോതിൽ ചാരായം വാറ്റുന്നതിലേക്കായി സജ്ജീകരിച്ച ഗ്യാസ് സിലിണ്ടർ , ഒറ്റ ബർണറുള്ള വലിയ ഗ്യാസ് അടുപ്പ് 250 ലിറ്ററോളം വാഷ് ഒരുമിച്ച് വാറ്റിയെടുക്കാൻ പാകത്തിലുള്ള തകര ബാരൽ, തണുപ്പിക്കാൻ വെള്ളം വയ്ക്കാനായുള്ള 40 ലിറ്റർ കൊള്ളുന്ന അലൂമിനിയം ചരുവം ഒരു വശത്ത് സുഷിരമുണ്ടാക്കി പെപ്പ് ഘടിപ്പിച്ച ഒരു മിനിട്ടിൽ അരലിറ്ററോളം ചാരായം ഉൾക്കൊള്ളാൻ പാകത്തിലുള്ള വലിയ പരന്ന സ്റ്റീൽ പാത്രം എന്നിവയും ചാരായം കടത്തികൊണ്ടുപോവാൻ ഉപയോഗിച്ച കൃപ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സന്തോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 10 AP 3838 നമ്പർ ടാറ്റ മാജിക് ഐറിസ് (വെള്ളിമൂങ്ങ ) വാഹനവും റെയ്ഡിൽ എക്സൈസ് ടീം പിടിച്ചെടുത്തു.

Related posts

കൂത്തുപറമ്പിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് മരിച്ചത് പാലോട് സ്വദേശികളായ യുവാക്കൾ …… Read more at: https://malayorashabdam.truevisionnews.com/news/153483/accident

Aswathi Kottiyoor

മണിപ്പൂർ സംഘർഷം: ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം, അമിത് ഷായ്ക്ക് കത്തെഴുതി മേരി കോം.

Aswathi Kottiyoor

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox