25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഓണദിനങ്ങളിൽ ചൂടു കൂടും
Kerala

ഓണദിനങ്ങളിൽ ചൂടു കൂടും

കോട്ടയത്ത് 35.7 ഡിഗ്രി, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ 34 ഡിഗ്രി വീതം, എന്നിങ്ങനെയാണ് ഇന്നലത്തെ പകൽ താപനില

ഓണദിനങ്ങളിൽ കേരളത്തിൽ ചൂടു കടുക്കും. സാധാരണ ഇക്കാലത്ത് അനുഭവപ്പെടുന്നതിനെക്കാൾ 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്നതായാണ് അനുഭവപ്പെടുന്നത്. ആറു ജില്ലകളിൽ ചൂട് കൂടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലാണു മുന്നറിയിപ്പ്. 
കൊല്ലം ജില്ലയിലെ പുനലൂരിൽ താപനില 36.5 ഡിഗ്രി സെൽഷ്യസിൽ എത്തി. കോട്ടയത്ത് 35.7 ഡിഗ്രി, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ 34 ഡിഗ്രി വീതം, തിരുവനന്തപുരത്ത് 33 ഡിഗ്രി എന്നിങ്ങനെയാണ് ഇന്നലത്തെ പകൽ താപനില. പകൽ സമയത്തു പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ 3 മണി വരെ നേരിട്ടു വെയിലേൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കണം. നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ നോക്കണമെന്നും മുന്നറിയിപ്പുണ്ട്. വനപ്രദേശങ്ങളിൽ കാട്ടുതീയ്ക്കു സാധ്യത ഉള്ളതിനാൽ മലയോരത്തു താമസിക്കുന്നവരും വിനോദസഞ്ചാരികളും മുൻകരുതലെടുക്കണം. വരുന്ന 5 ദിവസം മഴയ്ക്കു സാധ്യത കുറവാണെന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണു സാധ്യതയെന്നുമാണു കാലാവസ്ഥ പ്രവചനം. അതേസമയം, സംസ്ഥാനത്ത് ജൂൺ മുതൽ ഓഗസ്റ്റ് 28 വരെ ഉള്ള കാലവർഷക്കാലത്ത് 48% മഴ കുറഞ്ഞു. ഏറ്റവും മഴക്കുറവ് (63%) ഇടുക്കി ജില്ലയിലാണ്.

Related posts

ബസ് പണിമുടക്കിനു പിന്നാലെ പൊതുപണിമുടക്ക്; ജനത്തിനു നല്ല കോളാ!

Aswathi Kottiyoor

മുട്ട ഒഴിവാക്കും; സംസ്ഥാനത്ത്‌ ഇനി വെജിറ്റബിൾ മയോണൈസ്

Aswathi Kottiyoor

കോവിഡ്: ഡെഡ് ബോഡി മാനേജ്മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

Aswathi Kottiyoor
WordPress Image Lightbox