27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി.
Uncategorized

ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി.

തലപ്പുഴ : പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായം കയറ്റിയ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ഓട്ടോ ടാക്സിയും എക്സൈസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര നടുപ്പറമ്പിൽ എൻ.പി. മുഹമ്മദ് (40), ഇടുക്കി ചേറ്റുകുഴി വേണാട്ട് മാലിൽ എസ്. അനീഷ് (44), ബേപ്പൂർ നടുവട്ടം പോതാട്ടിൽ പി. അജിത് (33), ശ്രീകണ്ഠാപുരം നെടിയങ്ങ പുരയിടത്തിൽ മാത്യു ചെറിയാൻ (35) എന്നിവരെ ഫാമിൽ നിന്ന് അറസ്റ്റ് ചെയ്തു.

പേരാവൂർ തെറ്റുവഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെയാണ് ഫാമെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ മാനന്തവാടി എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച സന്ധ്യയോടെയാണ് റെയ്ഡ് നടന്നത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സി. പ്രജീഷ്, കെ. ഹാഷിം, ടി.ജി. പ്രിൻസ്, കെ. സെൽമ ജോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Related posts

ഓണം സ്‌പെഷ്യൽ : ബംഗളൂരു, ചെന്നൈ 28 അധിക 
സർവീസുമായി കെഎസ്‌ആർടിസി , ഓൺലൈൻ റിസർവേഷൻ ആംഭിച്ചു

Aswathi Kottiyoor

പ്രണയബന്ധത്തിൽനിന്ന് പിൻമാറിയില്ല; എറണാകുളത്ത് കാമുകനെതിരെ കാമുകിയുടെ ക്വട്ടേഷൻ

Aswathi Kottiyoor

സഹപ്രവര്‍ത്തകയുമായുള്ള ബന്ധത്തെ എതിര്‍ത്തു; ഭാര്യയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊന്ന് ഭര്‍ത്താവ്

Aswathi Kottiyoor
WordPress Image Lightbox