30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കേളകം:കേളകം എംജിഎം ശാലേം സെക്കണ്ടറി സ്കൂളിൽ ഓണാഘോഷ പരുപാടി സംഘടിപ്പിച്ചു
Kerala

കേളകം:കേളകം എംജിഎം ശാലേം സെക്കണ്ടറി സ്കൂളിൽ ഓണാഘോഷ പരുപാടി സംഘടിപ്പിച്ചു

കേളകം:കേളകം എംജിഎം ശാലേം സെക്കണ്ടറി സ്കൂളിൽ ഓണാഘോഷ പരുപാടി സംഘടിപ്പിച്ചു.പി.ടി.എ. പ്രസിഡണ്ട് പ്രവീൺ ടി.ജെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.വി. ജോണി,അസിസ്റ്റന്റ് മാനേജർ ഫാ.എൽദോ എ.കെ.മാനേജ്മെന്റ് സെക്രട്ടറി ജോണി സ്കറിയ,മദർ പി ടി എ ജസ്ലിൻ മരിയ എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ് ഗേൾ അന്ന മരിയ ജോസഫ് ,സ്കൂൾ ലീഡർ അബിൻ വി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
വർണ്ണശബളമായ പരിപാടിയിൽ ഉറിയടി മത്സരം വേറിട്ട കാഴ്ചയായിരുന്നു. അധ്യാപകരുടെ ചാക്കിൽ ചാട്ട മത്സരം കുട്ടികളിൽ ആവേശം ഉണർത്തി. വാശിയേറിയ വടംവലി മത്സരവും ഓണത്തനിമ വിളിച്ചോതുന്ന പൂക്കളമത്സരവും, പുലികളിയും നടന്നു.
തുടർന്ന് പി.ടി.എ.യുടെ നേതൃത്വത്തിലുള്ള ഓണ സദ്യയോടെ പരിപാടികൾ അവസാനിച്ചു.

Related posts

സിൽവർ ലൈനിനെതിരായ പരാതി അബദ്ധപഞ്ചാംഗം

Aswathi Kottiyoor

*10 കോടി അടക്കം തേടിയെത്തിയത് ഒടുക്കത്തെ ഭാഗ്യം; ഇപ്പോള്‍ ജീവിക്കാന്‍ വീടിന്റെ വാതിലും ജനലും എടുത്ത് വിറ്റ് മുസ്തഫ*

Aswathi Kottiyoor

മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ നിർദ്ദേശങ്ങളുമായി പോലീസിന്റെ പോസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox