നാളെ ഓഗസ്റ്റ് 26ന് നാലാം ശനിയാണ്. ഓഗസ്റ്റ് 27 ഞായറാഴ്ചയും. ഓഗസ്റ്റ് 28ന് ഒന്നാം ഓണവും, 29ന് തിരുവോണവുമാണ്. ഓഗസ്റ്റ് 30ന് മൂന്നാം ഓണമാണെങ്കിലും ബാങ്ക് അവധിയല്ല. തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 31 ശ്രീനാരായണഗുരു ജയന്തിയാണ്. അതുകൊണ്ട് തന്നെ ബാങ്ക് അവധിയാണ്.
ഈ മാസം പത്ത് ബാങ്ക് അവധി ദിനങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ നാല് ഞായറും രണ്ടെണ്ണം രണ്ടാം ശനിയും നാലാം ശനിയുമായിരുന്നു. ബാക്കിയുള്ള നാല് ദിവസത്തില്‍ രണ്ട് ദിവസം ഓണാവധിയും ഒരു ദിവസം സ്വാതന്ത്ര്യ ദിനവും ഒരു ദിവസം ശ്രീനാരായണഗുരു ജയന്തിയുമാണ്.