28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; മുന്നറിയിപ്പുമായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം
Uncategorized

ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; മുന്നറിയിപ്പുമായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രംb(INCOIS)അറിയിച്ചു.കണ്ണൂർ, കാസർകോട് തീരങ്ങളിൽ നാളെ (09/08/2024) രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തമിഴ്‌നാട് തീരത്ത് ഇന്ന് (08/08/2024) രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇതിനാല്‍ഡ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Related posts

‘ഇതാ പിടിച്ചോ ആയിരം, 2 മണിക്കൂര്‍ കച്ചവടം മുടങ്ങിയതല്ലേ?’ കടയുടമക്ക് പണം നല്‍കി ഗവര്‍ണര്‍

Aswathi Kottiyoor

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

Aswathi Kottiyoor

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്റർ കത്തി നശിച്ചു

Aswathi Kottiyoor
WordPress Image Lightbox