23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭമുണ്ടാക്കിയവയ്‌ക്ക്‌ 2 മുതൽ 
8 ശതമാനം വരെ അധിക ബോണസ്‌
Kerala

വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭമുണ്ടാക്കിയവയ്‌ക്ക്‌ 2 മുതൽ 
8 ശതമാനം വരെ അധിക ബോണസ്‌

വ്യവസായ വകുപ്പിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ മുൻവർഷത്തേക്കാൾ ലാഭമുണ്ടാക്കിയവയ്‌ക്ക്‌ രണ്ടുമുതൽ എട്ടു ശതമാനംവരെ അധിക ബോണസ്‌ നൽകാം. കുറഞ്ഞത്‌ 5000 രൂപയാണ്‌ നൽകേണ്ടത്‌. സ്ഥാപനങ്ങളെ നാലു വിഭാഗമായി തിരിച്ചാണ്‌ ഇക്കുറി ബോണസ്‌ നൽകുന്നത്‌. പൊതുമേഖലയിൽ മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം നിലനിർത്തുന്നതിനാണ്‌ മുൻ സാമ്പത്തിക വർഷത്തെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ നാലായി തിരിച്ചത്‌.

ഒന്നാമത്തെ വിഭാഗത്തിൽ, മുൻവർഷത്തേക്കാൾ കൂടുതൽ പ്രവർത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഓരോ ജീവനക്കാരനും ലാഭവർധനയ്‌ക്ക്‌ ആനുപാതികമായി മുൻവർഷത്തേക്കാൾ രണ്ടുമുതൽ അഞ്ചു ശതമാനംവരെ (കുറഞ്ഞത്‌ 5000 രൂപ) അധികം നൽകാം. രണ്ടാം വിഭാഗത്തിൽ, മുൻവർഷത്തേക്കാൾ വിറ്റുവരവ്‌ കൂടി പ്രവർത്തന നഷ്ടം കുറഞ്ഞ സ്ഥാപനം, മുൻവർഷത്തേക്കാൾ പ്രവർത്തന നഷ്ടം 50 ശതമാനത്തിൽ അധികം കുറഞ്ഞ സ്ഥാപനം, പ്രവർത്തന ലാഭവും വിറ്റുവരവും കുറഞ്ഞെങ്കിലും ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്നിവയ്‌ക്ക്‌ മുൻവർഷത്തെ ആനുകൂല്യംതന്നെ നൽകാം.

മൂന്നാം വിഭാഗത്തിൽ, വിറ്റുവരവ്‌ കുറഞ്ഞ്‌ പ്രവർത്തന നഷ്ടം ഉണ്ടായ സ്ഥാപനം, മുൻവർഷത്തേക്കാൾ പ്രവർത്തന നഷ്ടം കൂടിയ സ്ഥാപനം എന്നിവയിൽ മുൻവർഷം നൽകിയ ആനുകൂല്യത്തിൽ ആനുപാതികമായ കുറവ്‌ വരുത്താം. നാലാം വിഭാഗത്തിൽ, ടെക്‌സ്‌റ്റൈൽ മേഖലയിലെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം–- എല്ലാ ജീവനക്കാർക്കും ഇൻഡസ്‌ട്രിയൽ റിലേഷൻസ്‌ കമ്മിറ്റി നിശ്‌ചയിച്ച ഹാജർ ഇൻസെന്റീവിനു പുറമെ ബോണസ്‌ ആനുകൂല്യം ബോണസ്‌ നിയമപ്രകാരമോ, സഹകരണ രജിസ്‌ട്രാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലോ നൽകാം.

Related posts

സപ്ലൈകോ: ജീവനക്കാരുടെ ആവശ്യങ്ങളിൽ അടിയന്തിര നടപടിക്കു നിർദ്ദേശം

Aswathi Kottiyoor

കാപ്പ കര്‍ശനമാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

മികച്ച തൊഴിലിടങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് പുരസ്‌കാരം 8 സ്ഥാപനങ്ങൾക്ക് സമ്മാനിച്ചു

Aswathi Kottiyoor
WordPress Image Lightbox