• Home
  • Uncategorized
  • ഫീസ് അടക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം; പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു
Uncategorized

ഫീസ് അടക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം; പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തില്‍ നടപടി. പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്‌മെന്റ് അറിയിച്ചു.സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിനാണ് തിരുവനന്തപുരത്ത് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചത്. തിരുവനന്തപുരം ആല്‍ത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലാണ് പ്രിന്‍സിപ്പലിന്റെ ക്രൂര വിവേചനമുണ്ടായത്. പരാതിപ്പെട്ടതോടെ പ്രിന്‍സിപ്പലിന് തെറ്റുപറ്റിപ്പോയെന്നാണ് മാനേജ്‌മെന്റ് ആദ്യം വിശദീകരിച്ചത്.

Related posts

സ്കൂട്ടറിൽനിന്ന് ചാലിൽ വീണ യുവതി ടിപ്പർ കയറി മരിച്ച സംഭവം; വകുപ്പുകൾ തമ്മിൽ തർക്കം

Aswathi Kottiyoor

ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തി എന്തിനിങ്ങനെയൊരു കൃത്യം നടത്തി?; തലപുകച്ച് പൊലീസ്

Aswathi Kottiyoor

ഒറ്റപ്പാലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 7 പേർക്ക് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox