27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.
Kerala

അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

പാൽച്ചുരം പുതിയങ്ങാടി ഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം നടന്ന പരിശോധനയിൽ പാൽച്ചുരം സ്വദേശി പാച്ചൻ എന്ന വിനോയിയെ പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്. പ്രതിയിൽ നിന്നും ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. ഇയാൾമുമ്പും 45 കുപ്പി വിദേശ മദ്യം ഓമ്നി വാനിൽ കടത്തിയതിനും 2021 നിയമസഭാ തെരത്തെടുപ്പ് ഡ്രൈഡേ വേളയിൽ 44 കുപ്പി മദ്യം വിൽപ്പനയ്ക്ക് സൂക്ഷിച്ചതുൾപ്പെടെ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് . ഇയാളെ തുടർനടപടികൾക്കായി കൂത്തുപറമ്പ് JFCM കോടതി മുൻപാകെ ഹാജരാക്കും. എക്‌സൈസ് പ്രിവന്റിവ്‌ ഓഫീസർ എം പി സജീവൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർമാരായ സി എം ജയിംസ്, ബാബുമോൻ ഫ്രാൻസീസ് .സിവിൽ എക്‌സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, പി എസ് ശിവദാസൻ, സിനോജ് വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ കാവ്യാ വാസു എന്നിവർ പങ്കെടുത്തു.

Related posts

എറണാകുളം–ഷൊർണൂർ പുതിയ ഇരട്ടപ്പാത സർവേ പൂർത്തിയായി; വേഗം 160 കി.മീ, ചെലവ് 15,000 കോടി

Aswathi Kottiyoor

തൃശൂരില്‍ ഓട്ടോയും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മാ​സ്ക് വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor
WordPress Image Lightbox