26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ആറളം ഫാം തൊഴിലാളികൾക്ക്‌ 
ശമ്പളകുടിശ്ശിക നൽകാൻ 1.5 കോടി
kannur

ആറളം ഫാം തൊഴിലാളികൾക്ക്‌ 
ശമ്പളകുടിശ്ശിക നൽകാൻ 1.5 കോടി

ആറളം ഫാമിൽ തൊഴിലാളികൾക്ക്‌ ശമ്പളകുടിശ്ശിക നൽകാൻ സർക്കാർ 1.5 കോടി രൂപ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചു. ആദിവാസികൾ ഉൾപ്പെടെയുള്ള കർഷക തൊഴിലാളികൾ, പ്ലാന്റേഷൻ തൊഴിലാളികൾ, ജീവനക്കാർ, ദിവസതൊഴിലാളികൾ എന്നിവരുടെ ശമ്പളകുടിശ്ശിക നൽകാൻ 4.54 കോടി അനുവദിക്കണമെന്ന്‌ പട്ടികവർഗ വകുപ്പ്‌ സർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു. ആറളം ഫാം ടിആർഡിഎം അക്കൗണ്ടിൽനിന്നാണ്‌ സർക്കാർ നിർദേശ പ്രകാരം തുക അനുവദിച്ചത്‌.
വന്യജീവി ആക്രമണം രൂക്ഷമായതിനാൽ ഫാം പ്രവർത്തനം ലാഭത്തിലല്ല. ശമ്പളം നൽകാൻ ഫാമിന്‌ വരുമാനമില്ലാതായി. ഗുരുതര സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വനംവകുപ്പ്‌ ആറളം ഫാമിന്‌ നഷ്ടപരിഹാരം നൽകണമെന്ന്‌ ഹൈക്കോടതി ഉത്തരവായിട്ടുണ്ട്‌. വിധിയെ തുടർന്ന്‌ നടത്തിയ മന്ത്രിതല ചർച്ചയിൽ നഷ്ടപരിഹാരം നൽകാമെന്ന്‌ വനംവകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌. ആറളം ഫാമിലെ കൃഷിനാശത്തെ കുറിച്ച്‌ ഫാം അധികൃതർ നൽകുന്ന കണക്ക്‌ പരിശോധിച്ച്‌ നഷ്ടപരിഹാരം നൽകാനാണ്‌ വനംവകുപ്പ്‌ ധാരണ. തുക ലഭ്യമാകുന്ന മുറക്ക്‌ ശമ്പളവിതരണത്തിന്‌ ടിആർഡിഎമ്മിൽനിന്ന്‌ തൽക്കാലം പിൻവലിക്കുന്ന തുക ഫാം തിരിച്ചടക്കണമെന്നും സർക്കാർ നിർദേശിച്ചു. ഓണത്തോടനുബന്ധിച്ച്‌ സർക്കാർ നൽകുന്ന സഹായം ആറളം ഫാം തൊഴിലാളികൾക്ക്‌ താൽകാലിക സമാശ്വാസമാകും.

Related posts

ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

Aswathi Kottiyoor

കുന്നോത്ത് പാറക്കടവില്‍ പരേതനായ റിട്ട. അധ്യാപകന്‍ .പി .ജെ .ജോസഫിന്റെ ഭാര്യ അല്‍ഫോന്‍സ അഗസ്റ്റിന്‍ (74) അന്തരിച്ചു

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട

Aswathi Kottiyoor
WordPress Image Lightbox