24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വാതിൽപ്പടി മാലിന്യശേഖരണം 
ലക്ഷ്യത്തിലേക്ക്‌ ; 5 മാസത്തിനകം 78 ശതമാനം വർധന
Kerala

വാതിൽപ്പടി മാലിന്യശേഖരണം 
ലക്ഷ്യത്തിലേക്ക്‌ ; 5 മാസത്തിനകം 78 ശതമാനം വർധന

മാലിന്യമുക്ത നവകേരളത്തിനായുള്ള പദ്ധതികളിലെ വാതിൽപ്പടി മാലിന്യശേഖരണം അഞ്ചു മാസത്തിനകം വർധിച്ചത്‌ 78 ശതമാനം. പദ്ധതി വിപുലീകരിച്ചപ്പോൾ ഇത്‌ 48 ശതമാനമായിരുന്നു. പദ്ധതി വഴി അരലക്ഷത്തിലേറെ വനിതകൾക്ക്‌ സ്ഥിരം തൊഴിൽ ലഭ്യമാകും.
നിലവിൽ വാതിൽപ്പടി മാലിന്യശേഖരണം ‍422 സ്ഥാപനത്തിൽ 90- മുതൽ 100 ശതമാനംവരെ ലക്ഷ്യം നേടി. 298 സ്ഥാപനം 75 മുതൽ 90 ശതമാനംവരെയും 236 സ്ഥാപനം 50 മുതൽ 75 ശതമാനംവരെയും ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.

മാലിന്യക്കൂനയെക്കുറിച്ച് പരാതിപ്പെടാൻ ഓരോ തദ്ദേശ സ്ഥാപനവും വാട്സാപ്‌ നമ്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയ്‌ക്കും പൊതുജനങ്ങൾ വാട്സാപ്‌ നമ്പർ വഴിയും റിപ്പോർട്ട് ചെയ്തത് 5965 കേസുകളാണ്. അതിൽ 5473 (91.65 ശതമാനം) കേസുകളിൽ ശുചീകരണം പൂർത്തിയായി. മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരിൽനിന്ന് സ്‌ക്വാഡുകൾ വഴി 1.6 കോടി രൂപ പിഴയായി ഈടാക്കി. മാലിന്യം വലിച്ചെറിഞ്ഞവരുടെ ചിത്രങ്ങൾ സഹിതം പൊതുജനങ്ങൾ നൽകിയ പരാതികളിൽനിന്ന് 25 ലക്ഷം രൂപയും പിഴയീടാക്കി. വിവരം നൽകിയവർക്ക്‌ പിഴത്തുകയുടെ 25 ശതമാനം പാരിതോഷികമായും നൽകി.

മാലിന്യശേഖരണ കണക്ക്‌

ഹരിത കർമ സേന കവറേജ്‌–- 48 ശതമാനത്തിൽ നിന്ന് 78 ശതമാനമായി
ഹരിത കർമ സേനാംഗങ്ങൾ–- 26000ൽ നിന്ന് 33,378 ആയി

വാതിൽപ്പടി ശേഖരണം
422 തദ്ദേശ സ്ഥാപനങ്ങൾ 90–- -100 ശതമാനം
298 തദ്ദേശ സ്ഥാപനങ്ങൾ–- 75-–- 90 ശതമാനം
236 തദ്ദേശ സ്ഥാപനങ്ങൾ 50– -75 ശതമാനം
78 തദ്ദേശ സ്ഥാപനങ്ങൾ 50 ശതമാനത്തിൽ താഴെ

പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും
വാർ റൂം വഴി അറിയിച്ച മാലിന്യക്കൂമ്പാരം 5965
നീക്കം ചെയ്തത്‌ 5473 (91.65 ശതമാനം)
സ്ക്വാഡ്‌ പരിശോധനയിൽ പിഴ–- 1.6 കോടി രൂപ
നിയമനടപടിക്ക്‌ ശുപാർശ കേസുകൾ–- 4133
പൊതുജനങ്ങൾ വാട്ട്സാപ്പിലൂടെ വിവരം അറിയിച്ചത്‌ ‌
പിഴ ചുമത്തിയത്‌–- 25,03,330 രൂപ
വിവരം നൽകിയവർക്ക്‌ നൽകിയ തുക–- 6, 25, 000

Related posts

ചാലക്കുടിയിൽ ടോറസ് ലോറിക്ക്‌ പിന്നിൽ ബൈക്കിടിച്ച് രണ്ട്‌ യുവാക്കൾ മരിച്ചു

Aswathi Kottiyoor

21 ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor

എല്ലാ ജഡ്ജിമാർക്കും ഐ ഫോൺ 13 പ്രോ; ടെൻഡർ ക്ഷണിച്ച് പാറ്റ്ന ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox