• Home
  • Kerala
  • ലഹരികടത്ത് വ്യാപകം; അതിർത്തിയിൽ സംയുക്തപരിശോധന
Kerala

ലഹരികടത്ത് വ്യാപകം; അതിർത്തിയിൽ സംയുക്തപരിശോധന

ഇ​രി​ട്ടി: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് അ​തി​ർ​ത്തി​യി​ൽ കേ​ര​ള- ക​ർ​ണാ​ട​ക എ​ക്സൈ​സ് സേ​ന​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത​മാ​യി ല​ഹ​രി വ​സ്തു​ക്ക​ൾ വ്യാ​പ​ക​മാ​യി ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നു​വേ​ണ്ടി കേ​ര​ള അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ ആ​ഗ​സ്റ്റ് ആ​റു മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ടൂ​റി​സ്റ്റ്-​സ​ർ​ക്കാ​ർ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. പ​രി​ശോ​ധ​ന തു​ട​ങ്ങി ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ​തോ​ടെ 21 ഗ്രാം ​ക​ഞ്ചാ​വും 41 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ​യും 12 കി​ലോ​യോ​ളം പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ആ​ഗ​സ്റ്റ് ഒ​ന്നി​ന് കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റി​ൽ ടൂ​റി​സ്റ്റ് ബ​സ്സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.12 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പണ​വു​മാ​യി അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഉ​ട​മ​സ്ഥ​ൻ ഇ​ല്ലാ​തെ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ കെ​ട്ടി ക​ട​ത്തു​ന്ന​തും അ​തി​ർ​ത്തി​യി​ൽ നി​ത്യ​സം​ഭ​വ​മാ​ണ്.

എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ സ്ഥാ​പി​ച്ച​തോ​ടെ മ​റ്റ് സ​മാ​ന്ത​ര വ​ഴി​ക​ളി​ലൂ​ടെ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ എ​ക്സൈ​സി​ന് ക​ഴി​ഞ്ഞു.

ബുധനാഴ്ച രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ ന​ട​ത്തി​യ സം​യു​ക്ത ഓ​ണം സ്പെ​ഷ​ൽ പ​രി​ശോ​ധ​ന​യി​ൽ കേ​ര​ള എ​ക്സൈ​സ് സം​ഘ​ത്തി​നൊ​പ്പം ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ഫ്ര​ണ്ട് ന​ട​രാ​ജ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​രാ​ജ്, എ​ക്സൈ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗ​ണേ​ഷ് എ​ന്നി​വ​രും ഇ​രി​ട്ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ര​ജ​നീ​ഷ്, ചെ​ക്ക് പോ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ യേ​ശു​ദാ​സ​ൻ, എ​ക്സൈ​സ് പ്ര​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. വി​നോ​ദ​ൻ, അ​ബ്ദു​ൽ ബ​ഷീ​ർ, പി.​സി. വാ​സു​ദേ​വ​ൻ, കെ. ​ശ​ശി​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​രേ​ഷ്, അ​ഖി​ൽ, ശ്രീ​നാ​ഥ്, ആ​ദ​ർ​ശ്, അ​നി​ൽ കു​മാ​ർ, ര​മീ​ഷ്, ഷൈ​ബി കു​ര്യ​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫിസ​ർ ദൃ​ശ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ശുചിമുറികൾ ട്രാക്ക് ചെയ്യാനുള്ള മൊബൈൽ ആപ്പ് സജ്ജമാക്കും: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ നിർദ്ദേശങ്ങളുമായി പോലീസിന്റെ പോസ്റ്റർ

Aswathi Kottiyoor

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം ഇന്ന്‌

Aswathi Kottiyoor
WordPress Image Lightbox