25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെഎസ്ആർടിസി ശമ്പളം 40 കോടി കൂടി അനുവദിച്ചു
Kerala

കെഎസ്ആർടിസി ശമ്പളം 40 കോടി കൂടി അനുവദിച്ചു

കെഎസ്ആർടിസി ജീവനക്കാർക്കു ജൂലൈ മാസത്തെ ശമ്പളം നൽകാൻ 40 കോടി രൂപ കൂടി അനുവദിച്ചതായി ധനവകുപ്പ് ഗതാഗത വകുപ്പിനെ അറിയിച്ചു.   നടപടിക്രമങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്കു വരാൻ ഒന്നോ രണ്ടോ ദിവസം എടുത്തേക്കും. ആദ്യ ഗഡുവായി നൽകിയ 30 കോടി രൂപ ധനവകുപ്പ് കെഎസ്ആർടിസിക്കു കൈമാറിയിരുന്നു.

22നു മുൻപ് ഒരുമിച്ച് ശമ്പളം കൊടുക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആകെ 70 കോടി രൂപ ധനവകുപ്പ് കൈമാറുന്നത്. ബാക്കി 16 കോടി രൂപ കെഎസ്ആർടിസി സ്വന്തം നിലയിൽ കണ്ടെത്തും. 22നു തന്നെ ശമ്പളം കൊടുക്കാനാകുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ പ്രതീക്ഷ.  എന്നാൽ പെൻഷൻ കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല. ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷനാണു നൽകാനുള്ളത്.

Related posts

ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പ്രവർത്തനം തടസ്സപ്പെടും*

Aswathi Kottiyoor

*12 ദിവസത്തിനുള്ളില്‍ 10 രൂപയുടെ വര്‍ധന; ഇന്ധനവില ഇന്നും കൂട്ടി*

Aswathi Kottiyoor

ഒരു കരുതൽ വീട്ടിലും: ക്യാമ്പിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ അറിയണം ഈ കാര്യങ്ങൾ

Aswathi Kottiyoor
WordPress Image Lightbox