24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ ഫോൺ വഴി ഇനി കിട്ടുക ഗുജറാത്ത് കമ്പനിയുടെ ഇന്റർനെറ്റ്
Kerala

കെ ഫോൺ വഴി ഇനി കിട്ടുക ഗുജറാത്ത് കമ്പനിയുടെ ഇന്റർനെറ്റ്

സർക്കാർ നിയന്ത്രണത്തിലുള്ള കെ ഫോണിന് ഇനി ഇന്റർനെറ്റ് സേവനം (ബാൻഡ് വിഡ്ത്) നൽകുക അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയായ ഇഷാൻ ഇൻഫോടെക് ഗ്രൂപ്പ്. നിലവിൽ ബാൻഡ് വിഡ്ത് നൽകുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന്റെ സേവനം തടസ്സപ്പെടുമ്പോൾ ഉപയോഗിക്കാനാണു രണ്ടാമതൊരു സേവനദാതാവിനെ ടെൻഡറിലൂടെ കണ്ടെത്തിയതെന്നു കെ ഫോൺ പറയുന്നു. എന്നാൽ, ബിഎസ്എൻഎലുമായുള്ള കരാർ ഈ മാസം അവസാനിക്കുന്നതോടെ ഇഷാൻ ഗ്രൂപ്പ് പ്രാഥമിക സേവനദാതാവാകും. സ്വകാര്യ മേഖലയിലാണു സേവനദാതാക്കൾ കൂടുതൽ എന്നതിനാൽ ബാൻഡ് വിഡ്ത്തിന് അവരെക്കൂടി ആശ്രയിക്കാതെ തരമില്ലെന്നാണു കെ ഫോണിന്റെ നിലപാട്. 
നിലവിലെ സേവനദാതാവ് ടെൻഡറിൽ പങ്കെടുക്കരുതെന്നും 100 കോടി വാർഷിക വിറ്റുവരവ് വേണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. 10 ജിബിപിഎസ് വേഗത്തിലുള്ള ഡേറ്റ നൽകാനാണു ബിഎസ്എൻഎലുമായുണ്ടായിരുന്ന കരാറെങ്കിൽ, പുതിയ കരാർ പ്രകാരം ഇഷാൻ ഗ്രൂപ്പ് 20 ജിബിപിഎസ് വേഗം ഉറപ്പാക്കണം. 

ഒരേസമയം 2 സേവനദാതാക്കളുണ്ടെങ്കിൽ മാത്രമേ സേവനം തടസ്സമില്ലാതെ നൽകാൻ കഴിയൂവെന്നു കെ ഫോൺ അധികൃതർ പറയുന്നു. ബിഎസ്എൻഎലിന്റെ കരാർ അവസാനിച്ച സ്ഥിതിക്കു രണ്ടാമത്തെ ദാതാവിനെ കണ്ടെത്താൻ ടെൻഡർ വിളിക്കും. ഇതു പക്ഷേ, പൊതുമേഖലയിൽ തന്നെയാകണമെന്നു നിർബന്ധമില്ല. ജിയോ, സിഫി, റെയിൽടെൽ, പവർഗ്രിഡ് കോർപറേഷൻ എന്നിവയോടു മത്സരിച്ചാണ് കഴിഞ്ഞതവണ ബിഎസ്എൻഎൽ കരാർ നേടിയത്. ബിഎസ്എൻഎലിന്റെ സേവനത്തിൽ തൃപ്തിയുണ്ടെങ്കിലും കരാർ നീട്ടിനൽകാൻ കെ ഫോൺ ഉദ്ദേശിച്ചിട്ടില്ല. അതേസമയം, ഇഷാൻ ഗ്രൂപ്പിന്റെ കാര്യത്തിൽ ഒരു വർഷത്തേക്കാണു കരാറെങ്കിലും ആവശ്യമെങ്കിൽ നീട്ടി നൽകാനുള്ള വ്യവസ്ഥ ടെൻഡറിലുണ്ട്. രണ്ടാമത്തെ സേവനദാതാവിനായി ടെൻഡർ വിളിക്കുക കുറഞ്ഞതു 3 വർഷത്തേക്കാകും

Related posts

പോ​ക്‌​സോ കേ​സു​ക​ള്‍ ​: പ്രോ​സി​ക്യൂ​ഷ​ന്‍റെ വീ​ഴ്ച​ക​ളി​ല്‍ ആ​ശ​ങ്കയറിയിച്ച് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

എച്ച്‌ഐവി ബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന്‌ ഹൈക്കോടതി

Aswathi Kottiyoor

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടി…………

Aswathi Kottiyoor
WordPress Image Lightbox