23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടി…………
Kerala

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടി…………

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടി. ജനുവരി മാസം അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് (ആഗസ്റ്റ് 31 വരെ) നീട്ടിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. സി-ഡിറ്റിലെ 115 താൽകാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ക്രൈസ്തവ നാടാർ വിഭാഗത്തെ പൂർണമായി പിന്നോക്ക സമുദായ വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെടുത്തും. നേരത്തെ, ഹിന്ദു നാടാർ, എസ്.ഐ.യു.സി വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണം ഉണ്ടായിരുന്നത്. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലും മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന മുഴുവൻ നാടാർ വിഭാഗക്കാർക്കും സംവരണം ലഭിക്കുമെന്നതാണ് പുതിയ തീരുമാനത്തിന്‍റെ പ്രത്യേകത.

Related posts

ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌മാർട്ട്‌ ക്ലാസ്‌ മുറി സമുച്ചയം ഉദ്‌ഘാടനം ചെയ്തു

ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന

കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ മാതൃകയായി കേരളം മാറി -മന്ത്രി മുഹമ്മദ് റിയാസ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox