25.4 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും
Uncategorized

പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും

കോട്ടയം: പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും. പാമ്പാടി പഞ്ചായത്തിലാണ് ആദ്യദിനം പര്യടനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് സ്ഥാനാർഥി രാവിലെ എട്ട് മണി മുതൽ മീനടം പഞ്ചായത്തിൽ വീട് കയറി വോട്ട് തേടും. മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ വികസന സെമിനാറുകളും വിവിധയിടങ്ങളിൽ നടക്കും.

വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ പരമാവധി പ്രവർത്തകരെ എത്തിക്കണമെന്ന് പാർട്ടി ഘടകങ്ങൾക്ക് സി.പി.എം നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. പാമ്പാടി, മണർകാട് പഞ്ചായത്തുകളിലാണ് എൻ.ഡി.എ സ്ഥാനാർഥി പാമ്പാടി ലിജിൻ ലാലിന്റെ പ്രചാരണം. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അഞ്ച് മണിക്ക് അവസാനിക്കും. തിരുവാതുക്കൽ എ.പി.ജെ അബ്ദുൾ കലാം ഹാളിൽ ഇന്ന് മോക്പോളിങ്ങും നടത്തും.

Related posts

ശബരിമല വിമാനത്താവളം; പ്രതിരോധമന്ത്രാലയത്തിന്റെ അനുമതിയായി.*

Aswathi Kottiyoor

ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്ക് ഒരുമാസം നഷ്ടമായത് 4 കോടി; ഇരയായത് വീട്ടമ്മമാർ

Aswathi Kottiyoor

കേന്ദ്ര വിഹിതത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട’; പെൻഷൻ പണം നേരിട്ടെത്തും

Aswathi Kottiyoor
WordPress Image Lightbox