25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ
Kerala

അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ

അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. 25ന്‌ സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികളും ഓണത്തിമിർപ്പിലാകും. പൂവിപണിയും സജീവമാണ്‌. വിവിധ ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത്തവണ പൂക്കൃഷി നടന്നത്‌ പ്രാദേശികമായി പൂവില കുറയ്‌ക്കും.

തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നും കൂടുതലായി പൂവുകൾ എത്തിത്തുടങ്ങി. ചെണ്ടുമല്ലി, അരളി, തെച്ചി, വാടാമല്ലി, വിവിധ നിറത്തിലുള്ള റോസാപ്പൂക്കൾ എന്നിവ വിപണിയിൽ സുലഭമാണ്‌. വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളം ഒരുക്കാനും പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ളവരെ കാത്ത്‌ തെരുവോരങ്ങളിലും പൂവിപണി ഉയരും. സംസ്ഥാനസർക്കാരിന്റെ ഓണാഘോഷം 27ന്‌ തുടങ്ങും.

ജീവനക്കാർക്ക്‌ ബോണസും പെൻഷൻകാർക്ക്‌ ഉത്സവബത്തയും ഉടൻ ലഭിക്കും. സപ്ലൈകോയുടെ ജില്ലാതല ഓണച്ചന്തയ്‌ക്ക്‌ തുടക്കമായി. മറ്റുചന്തകൾ 23ന് തുടങ്ങും. കൺസ്യൂമർ ഫെഡിന്റെ 1500 ചന്ത ഞായറാഴ്‌ച ആരംഭിക്കും. ചൊവ്വാഴ്‌ച കുടുംബശ്രീ ചന്തയുമെത്തുന്നതോടെ ആളുകൾക്ക്‌ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.

Related posts

നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി

Aswathi Kottiyoor

കൊട്ടിയൂരിൽ ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ ത​ല അ​റ്റു​പോ​യ സം​ഭ​വം ;കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ത​ട​വും പി​ഴ​യും

Aswathi Kottiyoor

ടി​പി​ആ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തൃ​ശൂ​രി​ൽ; കു​റ​വ് ക​ണ്ണൂ​രി​ൽ

Aswathi Kottiyoor
WordPress Image Lightbox