24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • താനൂർ കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും വിജ്ഞാപനം ഇറങ്ങിയില്ല; സി.ബി.ഐ അന്വേഷണം വൈകുന്നു
Uncategorized

താനൂർ കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും വിജ്ഞാപനം ഇറങ്ങിയില്ല; സി.ബി.ഐ അന്വേഷണം വൈകുന്നു

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം വൈകുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല. ഓഫിസിൽ വിജ്ഞാപനം എത്തിയാൽ മാത്രമേ സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുക്കുകയുള്ളൂ. കസ്റ്റഡിക്കൊലയിൽ കുറ്റാരോപിതരായ ഡാൻസാഫ് സംഘം ഒളിവിൽ പോയതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. താമിറിനെ ആക്രമിച്ച പൊലീസുകാരുടെ മെഴിയെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം.

താമിർ ജിഫ്രിയെ അതിക്രൂരമായി മർദിച്ചാണ് പൊലീസ് കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല.

Related posts

IDA കേരള ഘടകം ക്യാൻസർ ബോധവൽക്കരണ വാരാചരണം നടത്തി

Aswathi Kottiyoor

18 പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ യുപി സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

Aswathi Kottiyoor

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി

Aswathi Kottiyoor
WordPress Image Lightbox