27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ വൈദ്യുതി ബോര്‍ഡ്; അന്തിമ തീരുമാനം ഈ മാസം 21 ന്
Uncategorized

നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ വൈദ്യുതി ബോര്‍ഡ്; അന്തിമ തീരുമാനം ഈ മാസം 21 ന്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ വൈദ്യുതി ബോര്‍ഡ്. ഈ മാസം 21 ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. നിയന്ത്രണം ഉള്‍പ്പെടെയുള്ളവയില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാകും തീരുമാനം.

വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. പ്രതിസന്ധിയുടെ കാര്യങ്ങള്‍ ഈ മാസം 21 ന് ബോര്‍ഡ് യോഗം വീണ്ടും ചര്‍ച്ച ചെയ്യും. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണം.

വൈദ്യുതി ഉപയോഗവും ഓരോ ദിവസവും വര്‍ധിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത് 83.96 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. വേനല്‍ക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോഴുള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ ഈ മാസം 21ന് അവസാനിക്കുന്നതോടെ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും. ഇല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയള്ളൂ.

Related posts

കിഴക്കമ്പലത്തെ ട്വൻ്റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ് പൂട്ടി; റോഡിൽ കിടന്ന് പ്രതിഷേധം

Aswathi Kottiyoor

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഡിഎൻഎ പരിശോധന ഫലം പുറത്ത്, കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകും

Aswathi Kottiyoor

‘പ്രണയം നിരസിച്ചു, മറ്റൊരാളുമായി ബന്ധമെന്ന് സംശയവും’; യുവതിയെ കുത്തിക്കൊന്നതില്‍ പ്രതിയുടെ മൊഴി

Aswathi Kottiyoor
WordPress Image Lightbox