24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *മുസ്‌ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി*
Uncategorized

*മുസ്‌ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി*

ഇരിട്ടി :ഓണമടുത്തിട്ടും പച്ചക്കറിയുടെ തീ വില നിയന്ത്രിക്കാൻ കഴിയാത്ത പിണറായി സർക്കാരിന്റെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് കൊണ്ടുള്ള പ്രതിഷേധ സമരം ഇരിട്ടി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇരിട്ടി പഴയ ബസ്റ്റാന്റ് വെച്ച് സംഘടിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് ശംസുദ്ധീൻ നരയംപാറയുടെ അദ്ധ്യക്ഷതയിൽ
മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് നിയോജകമണ്ഡലം പ്രസിഡന്റ് ശഫാഫ് നരയംപാറ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് പെരിയത്തിൽ സ്വാഗതവും ട്രഷറർ സഹീർ പുന്നാട് നന്ദിയും പറഞ്ഞു.

മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ. വി റഷീദ്, ഗഫൂർ മാസ്റ്റർ, പികെ ഫാസിൽ ആറളം എന്നിവർ സംസാരിച്ചു. മുനീർ ചാവശ്ശേരി, ജാബിർ ഇരിട്ടി, യൂസുഫ് കീഴൂർ, പികെ യൂസഫ്, പി എം ഉനൈസ്, അർഷാദ് ഉളിയിൽ, അഷ്ഫാഖ് മാസ്റ്റർ, സി കെ സാദിഖ്, അഫ്സൽ ഹസൻ എന്നിവർ നേതൃത്വം നൽകി.

Related posts

നന്നായി വരും പൊലീസേ; സ്റ്റേഷനിൽ ചെന്ന് ഓഫീസറെ ആരതിയുഴിഞ്ഞ് യുവതി

Aswathi Kottiyoor

♦️🔰ഗോപിപ്പിള്ള അനുസ്മരണം;റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ക്രിസ്മസിന് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത്; സര്‍വീസ് ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്ക്

Aswathi Kottiyoor
WordPress Image Lightbox