23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കണ്ടെയ്നർ-ട്രെയിലർ തൊഴിലാളികളുടെ പണിമുടക്ക് സെപ്​റ്റംബർ നാലു മുതൽ
Kerala

കണ്ടെയ്നർ-ട്രെയിലർ തൊഴിലാളികളുടെ പണിമുടക്ക് സെപ്​റ്റംബർ നാലു മുതൽ

നാറ്റ്പാക്ക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള ബാറ്റ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്​നർ-ട്രെയിലർ തൊഴിലാളികൾ സെപ്​റ്റംബർ നാലു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ട്രേഡ് യൂനിയൻ കോഓഡിനേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബോണസ് ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളുന്നയിച്ച് സംസ്ഥാന ലേബർ കമീഷണർ ഉൾ​െപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

കണ്ടെയ്നർ മേഖലയിൽ കാലാകാലങ്ങളായി ട്രക്കുടമ സംഘടന പ്രഖ്യാപിച്ച വാടകയും ബാറ്റയുമാണ് നിലനിൽക്കുന്നത്. ഏറ്റവുമൊടുവിൽ 2016ൽ നിശ്ചയിച്ച വാടക ആരും നടപ്പാക്കിയിട്ടില്ല. നാറ്റ്പാക്ക് നിജപ്പെടുത്തിയ ബാറ്റ ലഭ്യമാക്കണമെന്ന് തൊഴിലാളികളും ട്രക്കുടമകളും ഒരുപോലെ ആവശ്യപ്പെടുകയാണ്. സർക്കാർ അംഗീകൃത ബാറ്റ ലഭ്യമാക്കുക, കരാർ ലംഘിച്ച ട്രക്കുടമ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്

Related posts

ഇഴകീറി കൈത്തറി; കരുണയില്ലാതെ കേന്ദ്രം , സബ്‌സിഡി നിർത്തി

Aswathi Kottiyoor

‘സയൻസ് സിറ്റി ഒന്നാംഘട്ടം മധ്യവേനലവധിക്കു മുമ്പ് തുറന്നു കൊടുക്കും’: നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി ഡോ. ബിന്ദു

Aswathi Kottiyoor

രാജാ രവിവർമ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox