24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സപ്ലൈകോ ഓണച്ചന്ത മറ്റന്നാൾ മുതൽ; സബ്സിഡി ഇനങ്ങൾ പലതും സ്റ്റോക്കില്ല
Kerala

സപ്ലൈകോ ഓണച്ചന്ത മറ്റന്നാൾ മുതൽ; സബ്സിഡി ഇനങ്ങൾ പലതും സ്റ്റോക്കില്ല

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകൾ മറ്റന്നാൾ ആരംഭിക്കാനിരിക്കെ 13 ഇനം സബ്സിഡി സാധനങ്ങളിൽ പലതിന്റെയും സ്റ്റോക്ക് എത്തിയില്ല. റീ ടെൻഡർ വഴി 1000 കിലോ വറ്റൽ മുളക് സപ്ലൈകോയ്ക്കു ലഭിച്ചതാണ് തൽക്കാല ആശ്വാസം. ഇത് 14 പ്രധാന ഓണച്ചന്തകൾ വഴി മാത്രമാണു വിൽക്കുകയെങ്കിലും ആവശ്യക്കാർക്കു മുഴുവൻ തികയില്ല. പൊതുവിപണിയിൽ അൽപം വില കുറഞ്ഞതിനാലാണ് മുളക് ലഭിച്ചത്. നേരത്തേ ടെൻഡർ ക്ഷണിച്ചപ്പോൾ ലഭിച്ചില്ല. വിപണിയിൽ വറ്റൽ മുളകിന്റെ വില കിലോയ്ക്ക് 360 രൂപ വരെ ഇടയ്ക്ക് വർധിച്ചത് പിന്നീട് 260 രൂപ വരെയായി താഴ്ന്നിരുന്നു. സബ്സിഡിയോടെ കിലോയ്ക്ക് 75 രൂപയ്ക്കാണ് മുളക് നൽകുന്നത്.

അതേസമയം, റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യക്കിറ്റിന്റെ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. കിറ്റ് ഉറപ്പാണെങ്കിൽ ഇന്ന് മന്ത്രിസഭായോഗത്തിലോ 18ന് ഓണച്ചന്തകളുടെ ഉദ്ഘാടനദിനത്തിലോ മുഖ്യമന്ത്രി പ്രഖ്യാപിക്കാനാണു സാധ്യത. ഇത്തവണ പതിനാലോളം ഇനങ്ങൾ ഉൾപ്പെടുത്തിയ കിറ്റ് 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകാനുള്ള ശുപാർശയാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് സമർപ്പിച്ചത്.

ഓണത്തിന് മുൻപ് സാധനങ്ങൾ വാങ്ങി പാക്ക് ചെയ്തു കിറ്റ് വിതരണം ചെയ്യാൻ ഒന്നരയാഴ്ച മാത്രമാണു ശേഷിക്കുന്നത് എന്നതിനാൽ ഫലവത്താകുമോയെന്ന് സപ്ലൈകോയ്ക്കും ഉറപ്പില്ല. കഴിഞ്ഞ തവണ ഏറെ മുൻപേ പ്രഖ്യാപിച്ചിരുന്നു

മറ്റ് 13 ഇനം സബ്സിഡി സാധനങ്ങളിൽ പച്ചരി, കറുത്ത കടല, വൻപയർ തുടങ്ങി പലതിനും ഇപ്പോഴും ക്ഷാമമുണ്ട്. സപ്ലൈകോ കനത്ത ധനപ്രതിസന്ധി നേരിടുന്നതിനാൽ വിതരണക്കാർക്ക് മുൻകാല കുടിശികയായി 560 കോടി രൂപ വരെ നൽകാനുണ്ട്. സംസ്ഥാന സർക്കാരിൽ നിന്നു വിപണി ഇടപെടലിന് ആകെ ലഭിച്ചത് 70 കോടി രൂപയാണ്. 500 കോടി രൂപ ആവശ്യപ്പെട്ടു ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അധികവിഹിതത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല

Related posts

ഭ​ർ​ത്താ​വ് ത​ല്ലു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് വ​ലി​യൊ​രു വി​ഭാ​ഗം മ​ല​യാ​ളി സ്ത്രീ​ക​ൾ- സ​ർ​വേ ഫ​ലം

Aswathi Kottiyoor

ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് മുച്ചക്ര വാഹനത്തിന് അപേക്ഷിക്കാം

Aswathi Kottiyoor

ഭാരത്‍ മാല റോഡുകളിൽ ചിലത് ഗതിശക്തിയിൽ; വേഗം പൂർത്തിയാകും.

Aswathi Kottiyoor
WordPress Image Lightbox