• Home
  • Kerala
  • 2027ൽ പൂർണ ശുചിത്വനഗരങ്ങൾ ; 2400 കോടിയുടെ പദ്ധതി രണ്ടാംഘട്ടത്തിലേക്ക്‌
Kerala

2027ൽ പൂർണ ശുചിത്വനഗരങ്ങൾ ; 2400 കോടിയുടെ പദ്ധതി രണ്ടാംഘട്ടത്തിലേക്ക്‌

മാലിന്യമുക്ത നവകേരളം സാധ്യമാക്കുന്നതിനായി എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച 2400 കോടി രൂപയുടെ ബൃഹത്‌ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌. ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്‌ ബാങ്കിന്റെയും (എഐഐബി) ധനസഹായത്തോടെ രണ്ടു വർഷംമുമ്പ്‌ തുടക്കമിട്ട പദ്ധതിയിൽ സംസ്ഥാനത്തെ കോർപറേഷനുകളും നഗരസഭകളും ആവിഷ്‌കരിച്ച പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിക്കും.
ലോകബാങ്കും എഐഐബിയും ചേർന്ന്‌ 1680 കോടിയുടെ ധനസഹായം ലഭ്യമാക്കുമ്പോൾ 720 കോടി സംസ്ഥാന സർക്കാർ മുതൽമുടക്കും. വരുന്ന നാലുവർഷംകൊണ്ട്‌ കേരളത്തിലെ നഗരങ്ങളെ മാലിന്യപരിപാലനത്തിൽ സമ്പൂർണ സ്വാശ്രയത്വത്തിൽ എത്തിക്കുകയും പൂർണ ശുചിത്വ നഗരങ്ങളാക്കുകയുമാണ്‌ ലക്ഷ്യം.

പദ്ധതിയിൽ ഇതിനകം 400 പേർക്ക്‌ തൊഴിൽ നൽകി. ഖരമാലിന്യ സംസ്‌കരണകേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുന്നതോടെ പതിനായിരത്തിലേറെ പേർക്ക്‌ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. മാലിന്യ സംസ്‌കരണത്തിൽ കേരളം വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ ഉയരുകയും ചെയ്യും. പരിസ്ഥിതി സൗഹൃദ പദ്ധതിക്കായി ആദ്യംതന്നെ നഗരസഭകളിൽ എൻവയോൺമെന്റൽ എൻജിനിയർമാരെ നിയമിച്ചിരുന്നു. ഇവരുടെ സഹായത്തോടെ ആകെ 703 പ്രോജക്ട്‌ ഏറ്റെടുക്കും. ഇതിൽ 350 പ്രോജക്ട്‌ തയ്യാറായി.

ഖരമാലിന്യ ശേഖരണം, തരംതിരിക്കൽ, സൂക്ഷിക്കൽ, സംസ്‌കരണം എന്നിങ്ങനെ എല്ലാ തലത്തിലും ആധുനിക സംവിധാനമാണ്‌ പ്രാവർത്തികമാക്കുക. പുനരുപയോഗ സാധ്യതയില്ലാത്ത മാലിന്യം പരിസ്ഥിതി ആഘാതമില്ലാതെ സംസ്‌കരിക്കുന്നതിന്‌ മേഖല തിരിച്ച്‌ നാലു വലിയ സംസ്‌കരണകേന്ദ്രം ഉണ്ടാകും. നഗരസഭകളിലെ ഹരിത കർമ സേനാംഗങ്ങൾക്ക്‌ ആധുനിക സുരക്ഷാ സേവനങ്ങൾ ലഭ്യമാകും. നഗരസഭകളെ സഹായിക്കാൻ വിദഗ്‌ധരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്‌. സമഗ്ര പരാതി പരിഹാര സംവിധാനവുമുണ്ടാകും.

കേരള സോളിഡ്‌ വെയ്‌സ്റ്റ്‌ മാനേജ്‌മെന്റ്‌ പ്രോജക്ടിനാ (കെഎസ്‌ഡബ്ല്യുഎംപി)ണ്‌ പദ്ധതി നിർവഹണ ചുമതല. എല്ലാ നഗരസഭകളും പദ്ധതി ഏറ്റെടുക്കാനുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്‌. വിശദ പദ്ധതി റിപ്പോർട്ട്‌ പ്രകാശിപ്പിക്കുന്നതോടെ പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.

Related posts

മൂന്നാം തരംഗത്തില്‍ കരുതലൊരുക്കാന്‍ രാജ്യം; കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോടെ

Aswathi Kottiyoor

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് വിപത്തുകളിൽ സംസ്ഥാനത്ത് പരിഭ്രാന്തി വേണ്ട: മുഖ്യമന്ത്രി

Aswathi Kottiyoor

ഇ കൊയര്‍ ബാഗ് സെപ്‌തംബര്‍ 20 ന് വിപണിയിലേയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox