23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആഗസ്‌ത്‌ 16 ബഡ്‌സ് ദിനം: പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ
Kerala

ആഗസ്‌ത്‌ 16 ബഡ്‌സ് ദിനം: പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നാളെ

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഈ വർഷം മുതൽ ആഗസ്‌ത്‌ 16ന്‌ ബഡ്‌സ് ദിനം ആചരിക്കും. 16 പകൽ മൂന്നിന് കോവളം വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ബഡ്‌സ് ദിന പ്രഖ്യാപനവും ബഡ്സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

2004ൽ സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂൾ വെങ്ങാനൂർ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ദിനമാണ് 16. ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുക, രക്ഷിതാക്കൾക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ദിനാഘോഷത്തിനുണ്ട്. പ്രഖ്യാപനത്തിന്റെ ഭാഗമായി 9ന്‌ ആരംഭിച്ച ബഡ്‌സ് വാരാഘോഷം 16ന്‌ അവസാനിക്കും. ഒരു ലക്ഷത്തോളം കുട്ടികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുന്ന “സജ്ജം’ ബിൽഡിങ് റെസിലിയൻസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ബഡ്‌സ് ലോഗോപ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ നിർവഹിക്കും.

11,642 പേരുടെ ആശ്രയം

സംസ്ഥാനത്ത്‌ 359 തദ്ദേശ സ്ഥാപനങ്ങളിലെ ബഡ്സ് സ്ഥാപനങ്ങളിലൂടെ 11,642 പേർക്ക് ദൈനംദിന ജീവിതം, പുനഃരധിവാസം, തൊഴിൽ പരിശീലനം എന്നിവ നൽകുന്നു. 18 വയസ്സുവരെയുള്ള കട്ടികൾക്കായി 167 ബഡ്‌സ് സ്‌കൂളും 18ന്‌ മുകളിൽ പ്രായമുള്ളവർക്കായി 192 ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുമുണ്ട്. റീഹാബിലിറ്റേഷൻ സെന്ററുകളിൽ തൊഴിൽ, ഉപജീവന പരിശീലനത്തിനാണ് മുൻഗണന. 495 അധ്യാപകരും 622 ആയമാരും ബഡ്സ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷനുകീഴിൽ ബഡ്‌സ് സ്ഥാപങ്ങളിലെ കുട്ടികൾ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ ഇതൾ എന്ന പേരിൽ വിപണിയിലെത്തിക്കുന്നുണ്ട്

Related posts

ശ്രദ്ധിക്കുക, ഒമിക്രോണ്‍ ബാധിച്ചാൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ ഇങ്ങനെ; അറിയേണ്ടതെല്ലാം.

Aswathi Kottiyoor

തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കാ​യി ക​ണ്ണൂ​രി​ൽ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ വ​രു​ന്നു

Aswathi Kottiyoor

സം​​സ്ഥാ​​ന സ്കൂ​​ൾ ശാ​​സ്ത്രോ​​ത്സ​​വം; ആ​ദ്യ​ദി​നം പാ​ല​ക്കാ​ട് മു​ന്നി​ൽ

Aswathi Kottiyoor
WordPress Image Lightbox