27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എംപി സ്ഥാനം തിരികെ കിട്ടിയശേഷം രാഹുൽ ഇന്ന് വയനാട്ടിൽ; സ്വീകരണമൊരുക്കാന്‍ കോൺഗ്രസ്
Uncategorized

എംപി സ്ഥാനം തിരികെ കിട്ടിയശേഷം രാഹുൽ ഇന്ന് വയനാട്ടിൽ; സ്വീകരണമൊരുക്കാന്‍ കോൺഗ്രസ്

കൽപറ്റ∙ സുപ്രീം കോടതി വിധിയെത്തുടർന്ന് ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടശേഷം രാഹുൽ ഗാന്ധി എംപി ശനിയാഴ്ച വയനാട്ടിലെത്തും. നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തുന്ന എംപിക്ക് കെപിസിസിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ വൻ സ്വീകരണമാണൊരുക്കുന്നത്.വൈകിട്ട് മൂന്നിനു കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗമാണ് പ്രധാന പരിപാടി. കൈത്താങ്ങ് പദ്ധതിയിൽ നിർമാണം നടത്തിയ 9 വീടുകളുടെ താക്കോൽദാനം രാഹുൽ ഗാന്ധി നിർവഹിക്കും. ഞായറാഴ്ച രാവിലെ 11ന് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്ററിൽ എച്ച്ടി കണക്‌ഷൻ ഉദ്ഘാടനം. 6.30ന് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് സെന്റർ ശിലാസ്ഥാപനം നിർവഹിക്കും. രാത്രിയോടെ ഡൽഹിയിലേക്കു മടങ്ങും.

അനകൂല വിധി വന്ന കഴിഞ്ഞ വെള്ളിയാഴ്ച വിപുലമായ ആഹ്ലാദ പ്രകടനങ്ങൾ ജില്ലയിൽ കോൺഗ്രസ് നടത്തിയിരുന്നു. അതിലും മികച്ച സ്വീകരണ പരിപാടി സംഘടിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Related posts

8000 നൽകാനുള്ളപ്പോഴാണ് 3200 കൊണ്ടാടുന്നത്, 62 ലക്ഷം പേര്‍ മോദിയെയും പിണറായിയേയും പാഠം പഠിപ്പിപ്പിക്കും: ഹസൻ

Aswathi Kottiyoor

വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി; വേനൽ മഴയിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല

Aswathi Kottiyoor

കണ്ണൂരിൽ മധ്യവയസ്കനെ മർദിച്ച് 15,000 രൂപ കവർന്നു

Aswathi Kottiyoor
WordPress Image Lightbox