• Home
  • Uncategorized
  • രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ
Uncategorized

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി.നാളെയെത്തും. കൽപ്പറ്റ നഗരത്തിലാണ് പ്രധാന സ്വീകരണവും പൊതുസമ്മേളനവും .ഡി .സി.സി.യുടെ നേതൃത്വത്തിൽ തകൃതിയിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. സുപ്രീം സ്റ്റേ അനുവദിച്ചതോടെ പാർലമെൻ്റഗത്വം പുന:സ്ഥാപിച്ച് കിട്ടിയ ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നത്.

ഉച്ചകഴിഞ്ഞ് കൽപ്പറ്റയിലെത്തുന്ന രാഹുൽ ഗാന്ധി എം.പി.ക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് വലിയ സ്വീകരണമൊരുക്കിയിട്ടുള്ളത്. ഡി.സി.സി.യുടെ നേതൃത്വത്തിൽ നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ കൈത്താങ്ങ് പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഒമ്പത് വീടുകളുടെ താക്കോൽദാനവും നടക്കും.

ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് അരീക്കോട് സ്വദേശി കെ.പി.അഷ്റഫ് കൈ കൊണ്ട് നിർമ്മിച്ച 81 മീറ്റർ നീളമുള്ള കൂറ്റൻ ആശംസ ബാനർ വേദിക്കരികിൽ പ്രദർശിപ്പിക്കും. കാൽ ലക്ഷം പേരെങ്കിലും പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചിട്ടുള്ളത്.

നാളെ വയനാട്ടിൽ താമസിക്കുന്ന രാഹുൽ ഗാന്ധി മറ്റന്നാൾ രാവിലെ പതിനൊന്ന് മണിക്ക് നല്ലൂർ നാട് അംബേദ്കർ മെമ്മോറിയൽ കാൻസർ സെൻ്റർ സന്ദർശിച്ച് ഹൈടെൻഷൻ കണക്ഷൻ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് പോയി അവിടെ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെൻ്റ് സെൻ്ററിൻ്റെ ശിലാസ്ഥാപനം നടത്തും. രാത്രി പത്ത് മണിക്ക് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് പോകും.

Related posts

കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന

Aswathi Kottiyoor

സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാകയുയർത്തി, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം

Aswathi Kottiyoor

നൂറോളം യുവസംരംഭകര്‍ പ്രതിസന്ധിയിൽ; കോഴിക്കോട്ടെ സ്റ്റാര്‍ട്ട്അപ്പ് ഇൻകുബേഷൻ സെന്റര്‍ കെഎസ്ഐഡിസി പൂട്ടും

Aswathi Kottiyoor
WordPress Image Lightbox