28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പുനർഗേഹം പദ്ധതിപ്രകാരം നിർമിക്കുന്നത്‌ 960 ഫ്ലാറ്റ്‌ : മന്ത്രി സജി ചെറിയാൻ
Kerala

പുനർഗേഹം പദ്ധതിപ്രകാരം നിർമിക്കുന്നത്‌ 960 ഫ്ലാറ്റ്‌ : മന്ത്രി സജി ചെറിയാൻ

പുനർഗേഹം പദ്ധതിപ്രകാരം സംസ്ഥാനത്താകെ 960 ഫ്ലാറ്റാണ് നിർമിക്കുന്നതെന്ന്‌ മന്ത്രി സജി ചെറിയാൻ. വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്ററിൽ 21,220 കുടുംബം അധിവസിക്കുന്നുണ്ട്. ഇതിൽ 8743 കുടുംബം സുരക്ഷിതമേഖലയിലേക്ക്‌ മാറിത്താമസിക്കാൻ സന്നദ്ധരായി. ഇവർക്ക്‌ സ്വന്തംനിലയിൽ സർക്കാർ ധനസഹായത്തോടെ രണ്ടുമുതൽ മൂന്നു സെന്റ് വരെ ഭൂമി വാങ്ങി വീടുവയ്ക്കാനാകും. മുട്ടത്തറയിൽ നിർമിക്കുന്ന 400 ഫ്ലാറ്റിന്റെ നിർമാണം 2024 സെപ്തംബറോടെ പൂ‍ർത്തിയാക്കും. വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റ‍ർ പരിധിക്കു‌ള്ളിൽ അധിവസിക്കുന്ന കുടുംബാംഗ‌ങ്ങൾക്ക് സുരക്ഷിതമേഖലയിൽ ഭൂമി ഉണ്ടെങ്കിൽ അവർക്ക് 10 ലക്ഷം രൂപയുടെ സഹായത്തിന് അർഹതയുണ്ടാകില്ല. ഇത്തരത്തിൽ 355 കുടുംബമുണ്ടെന്നാണ് കണ്ടെത്തിയത്. ഇവർക്ക് ലൈഫ് പദ്ധതിപ്രകാരം നാലു ലക്ഷം രൂപ അനുവദിക്കുന്നത് ‌ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

വൈ​ദ്യു​തി​ബോ​ർ​ഡി​ന്‍റെ കാ​ഷ് കൗ​ണ്ട​റു​ക​ൾ പ​രി​മി​ത​മാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കും

Aswathi Kottiyoor

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ കോടികൾ നിക്ഷേപിക്കാനൊരുങ്ങി സർക്കാർ

Aswathi Kottiyoor

ഓണക്കിറ്റ്: റേഷൻകടകൾ നാളെ രാത്രി 8 വരെ പ്രവർത്തിക്കും

Aswathi Kottiyoor
WordPress Image Lightbox