27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു, സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ’; വി ഡി സതീശൻ
Kerala Uncategorized

അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു, സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ’; വി ഡി സതീശൻ

മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ല. ആറ് മാസമായി വായ തുറന്നിട്ട്. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തുന്നത് തരം താഴ്ന്ന പ്രചാരണമാണെന്നും സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് ചാണ്ടി ഉമ്മൻ പോകരുതെന്നാണ് അവർ പറയുന്നതെന്നും വി.ഡി സതീശൻ വിമർശിച്ചു. സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്നും പിന്നീട് സർക്കാർ ഇടപെടേണ്ടിവന്നുവെന്നും അതിനാൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും സിപിഐഎം നേതാവ് അനിൽ കുമാർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ തുടർന്നാണ് പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയുടെ മകനും മറുപടി പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കുടുംബം നന്നായി തന്നെ ചികിത്സ നൽകിയെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയതെന്നും ഭാര്യയും മക്കളും കോൺഗ്രസ് പാർട്ടിയുമായി ആലോചിച്ചാണ് ചികിത്സ നടത്തിയതെന്നും പറഞ്ഞു. അതേസമയം, ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടന്ന സിപിഐഎം ആരോപണത്തിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പള്ളി ഉപയോഗിക്കുന്നില്ലെന്നും ഒരു മാധ്യമത്തെയും പള്ളിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പള്ളിയിൽ പോകുന്നത് അപ്പയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

ചായയില്‍ കീടനാശിനി കലര്‍ത്തി’; അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു

Aswathi Kottiyoor

ഗർഭസ്ഥശിശുവിന്‌ ഗുരുതരഹൃദ്‌രോഗം; 24 ആഴ്‌ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി

Aswathi Kottiyoor

കെഎഫ്സിയുടെ വായ്പ ആസ്തി 10000 കോടിയാക്കും: ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox