27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി പാലത്തിന് സമീപം നിർമ്മിച്ച ഗ്രീന്‍ലീഫ് പാര്‍ക്ക് ഉദ്ഘാടനം 12 ന്
Iritty

ഇരിട്ടി പാലത്തിന് സമീപം നിർമ്മിച്ച ഗ്രീന്‍ലീഫ് പാര്‍ക്ക് ഉദ്ഘാടനം 12 ന്

ഇരിട്ടി: ഇരിട്ടി ഗ്രീന്‍ലീഫ് പായം പഞ്ചായത്തിന്റെ സഹകരണത്തോടെ ഇരിട്ടി പാലത്തിന് സമീപം നിര്‍മിച്ച ഗ്രീന്‍ലീഫ് പാര്‍ക്ക് 12 ന് 10 മണിക്ക് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിക്കും. ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത മുഖ്യാതിഥി ആയിരിക്കും. ജനകീയ പരിസ്ഥിതി സ്‌നേഹി എന്‍. മുഹമ്മദിനെ ഇരിട്ടി എ എസ് പി തപോഷ് ബസുമതാരിയും വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീമിനെയും പാര്‍ക്ക് ഡിസൈന്‍ ചെയ്ത് നിര്‍മിച്ച ഇ. രജീഷിനെയും ഹരിതകേരളം മിഷന്‍ കണ്ണൂര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരനും ആദരിക്കും.
13 വർഷമായി ഇരിട്ടിയിൽ പ്രവർത്തിച്ചുവരുന്ന ഗ്രീൻലീഫ് കൂട്ടുപുഴ റോഡില്‍ പാലത്തിന് സമീപം മാലിന്യ കൂമ്പാരമായി കിടന്നിരുന്ന സ്ഥലത്ത് 10 ലക്ഷത്തോളം രൂപ ചെലവിലാണ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും വരാനും പുഴയുടെ സൗന്ദര്യം ഉള്‍പ്പെടെ ആസ്വദിക്കാനും ഒന്നിച്ചിരിക്കാനുമായി ചെടികളും ഇരിപ്പിടങ്ങളും ഊഞ്ഞാലും ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ലീഫ് ജോയിന്റ് സെക്രട്ടറിയും പിഡബ്ല്യുഡി കോണ്‍ട്രാക്ടറുമായ പി.പി. രജീഷാണ് കുറഞ്ഞ സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ചേര്‍ത്തു വച്ചുകൊണ്ട് പാര്‍ക്ക് ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചത്. ഏത് സമയത്തും കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പാര്‍ക്കില്‍ എത്താവുന്നതാണെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും ഗ്രീന്‍ലീഫ് സെക്രട്ടറി പി.അശോകന്‍, വൈസ് ചെയര്‍മാന്‍മാരായ പി.വി. ബാബു, സി.ബാബു, ട്രഷറര്‍ ജുബി പാറ്റാനി, നിര്‍വാഹകസമിതി അംഗങ്ങളായ കെ.സി. ജോസ്, എന്‍.ജെ. ജോഷി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related posts

പഴയ പാലം ജുമാമസ്ജിദ് ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി……

Aswathi Kottiyoor

നിർദ്ദിഷ്ട കുന്നോത്ത്‌ വ്യവസായ പാർക്ക്‌: 10 ദിവസത്തിനകം സ്ഥലപരിശോധന നടത്തും–- മന്ത്രി പി രാജീവ്‌

Aswathi Kottiyoor
WordPress Image Lightbox