• Home
  • Kerala
  • 4679 സ്‌റ്റാർട്ടപ് മൂലധന നിക്ഷേപം 5500 കോടി ; പ്രവാസികൾക്കായി സ്‌റ്റാർട്ടപ് ഇൻഫിനിറ്റി ലോഞ്ച്‌ പാഡ്‌
Kerala

4679 സ്‌റ്റാർട്ടപ് മൂലധന നിക്ഷേപം 5500 കോടി ; പ്രവാസികൾക്കായി സ്‌റ്റാർട്ടപ് ഇൻഫിനിറ്റി ലോഞ്ച്‌ പാഡ്‌

സംസ്ഥാനത്ത് സ്‌റ്റാർട്ടപ്പുകൾ 2016ലെ 300ൽനിന്ന്‌ 4,679 എണ്ണമായി വർധിച്ചുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. തൊഴിലവസരം 3000 ആയിരുന്നത്‌ 40,750 ആയി. ഇൻകുബേറ്റുകൾ 18ൽനിന്ന് 63 എണ്ണമായി. അടിസ്ഥാന സൗകര്യം 5700 ചതുരശ്രയടിയായിരുന്നെങ്കിൽ നിലവിൽ എട്ടുലക്ഷം ചതുരശ്ര അടിയാണ്. സ്റ്റാർട്ടപ്പുകളുടെ മൂലധന നിക്ഷേപം 207 കോടിയിൽനിന്ന് 5,500 കോടിയുമായി.

പ്രവാസികൾക്കായി സ്‌റ്റാർട്ടപ് ഇൻഫിനിറ്റി ലോഞ്ച്‌ പാഡ്‌ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ദുബായിൽ കേന്ദ്രം സ്ഥാപിച്ചു. മറ്റു രാജ്യങ്ങളിലും ഉടൻ തുടങ്ങും. പ്രമുഖ വിദേശ ഐടി കമ്പനികളെ കേരളത്തിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ചില കമ്പനികൾ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സംരം‌ഭക പ്രോത്സാഹന പദ്ധതികളിലൂടെ വിദ്യാർഥികൾതന്നെ തൊഴിൽദാതാക്കളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

പെ​രു​വ​ന്താ​ന​ത്ത് വാ​ഹ​നാ​പ​ക​ടം: ര​ണ്ടു അ​യ്യ​പ്പ​ഭ​ക്ത​ർ മ​രി​ച്ചു

Aswathi Kottiyoor

ചന്പക്കുളം ചുണ്ടന് രാജപ്രമുഖൻ ട്രോഫി

Aswathi Kottiyoor

ക്ലബ്‌ഫുട്ട്‌ പ്രത്യേക ക്ലിനിക്കുകൾ ജനുവരിമുതൽ

Aswathi Kottiyoor
WordPress Image Lightbox