• Home
  • Kerala
  • ആയുഷ്‌മാൻ ഭാരത്‌ : മൊബൈൽ നമ്പർ രജിസ്‌ട്രേഷൻ, അർഹരെ നിർണയിക്കൽ എന്നിവയിലും തിരിമറി
Kerala

ആയുഷ്‌മാൻ ഭാരത്‌ : മൊബൈൽ നമ്പർ രജിസ്‌ട്രേഷൻ, അർഹരെ നിർണയിക്കൽ എന്നിവയിലും തിരിമറി

ആയുഷ്‌മാൻ ഭാരത്‌–പ്രധാനമന്ത്രി ജൻആരോഗ്യ യോജന (പിഎംജെഎവൈ) പദ്ധതിയിലെ ഗുരുതര ക്രമക്കേടുകൾ വെളിപ്പെടുത്തി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്‌. പത്ത്‌ ലക്ഷത്തിലധികം വ്യാജ ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാഗമായി. ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ, അർഹരായവരെ തീരുമാനിക്കൽ–- എന്നിവയിലും ഗുരുതര ക്രമക്കേടുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാർക്ക്‌ ആരോഗ്യപരിരക്ഷ ഒരുക്കാനെന്ന പേരിൽ തുടങ്ങിയ പിഎംജെഎവൈ പദ്ധതിയിലെ വന്‍ തട്ടിപ്പാണ്‌ സിഎജി പുറത്തുവിട്ടത്.

പദ്ധതിയുടെ ​ഗുണഭോക്-തൃ തിരിച്ചറിയല്‍ സംവിധാനവുമായി(ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്‌റ്റം, ബിഐഎസ്‌) ബന്ധിപ്പിക്കാൻ 7,49,820 “ഗുണഭോക്താക്കൾ’ ‘99999 99999’ –- എന്ന വ്യാജ മൊബൈൽ നമ്പരാണ്‌ നൽകിയത്‌. 1,39,300 പേർ നൽകിയത്‌ ‘88888 88888’ എന്ന നമ്പർ. 96,046 പേർ നൽകിയത്‌ ‘90000 00000’ എന്ന നമ്പർ. 10,000 മുതൽ 50,0000 ‘ഗുണഭോക്താക്കൾ’ 20 മൊബൈൽ നമ്പരുകൾ മാറിമാറി നൽകിയതായും സിഎജി കണ്ടെത്തി. സിഎജി റിപ്പോർട്ട്‌ തിങ്കളാഴ്‌ചയാണ്‌ ലോക്‌സഭയുടെ പരിഗണനയ്‌ക്ക്‌ എത്തിയത്‌. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ഹെൽപ്‌ഡെസ്‌കുകളെ സമീപിക്കുന്ന ഗുണഭോക്താക്കളെ സഹായിക്കാനാണ്‌ അവരുടെ മൊബൈൽ നമ്പരുകൾ പദ്ധതിയുടെ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നത്‌. മൊബൈൽ നമ്പരുകൾ ഉപയോഗിച്ച്‌ ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞില്ലെങ്കിൽ പദ്ധതിതന്നെ അര്‍ഥരഹിതമാകും.

ലക്ഷക്കണക്കിന്‌ ആളുകൾ അവർക്കില്ലാത്ത ഒരേ മൊബൈൽ നമ്പർ നൽകിയ വിവരം നാഷണൽ ഹെൽത്ത്‌ അതോറിറ്റി (എൻഎച്ച്‌എ) ശരിവച്ചതായി സിഎജി റിപ്പോർട്ടിൽ പറയുന്നു. ചില കുടുംബങ്ങളിൽ നൂറുകണക്കിന്‌ അംഗങ്ങൾ ഉള്ളതായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്‌. പദ്ധതിക്ക്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള 43,197 കുടുംബത്തിൽ 11 മുതൽ 201 അംഗങ്ങൾ ഉണ്ടത്രെ. ക്രമക്കേടുകൾ തടയാൻ അടിയന്തര നടപടി വേണമെന്ന് സിഎജി ശുപാർശ ചെയ്‌തു.

പിഎംജെഎവൈ
സർക്കാർ ധനസഹായത്തോടെയുള്ള ലോകത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയാണിതെന്നാണ്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം. 50 കോടിയിലധികം ഗുണഭോക്താക്കളെ പദ്ധതിയുടെ ഭാ​ഗമാക്കുമെന്ന്‌ സർക്കാർ അവകാശപ്പെട്ടിരുന്നു. അർഹതയുള്ള കുടുംബങ്ങൾക്ക്‌ സാമ്പത്തികബുദ്ധിമുട്ടുകൾ ഇല്ലാതെ ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുകയാണ്‌ പദ്ധതിലക്ഷ്യം.

Related posts

സം​സ്ഥാ​ന​ത്തി​ന് 9.73 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor

കേരളത്തിലോടുന്ന ട്രെയിനുകളിൽ സ്ലീപ്പർകോച്ചിന്റെ എണ്ണം കുറയ്‌ക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ

Aswathi Kottiyoor

തൃശൂരില്‍ വെസ്റ്റ്‌നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox