25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.
Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.


ജൂണിയർ റെഡ്ക്രോസ് , ഗൈഡ്സ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. അടയ്ക്കാത്തോട് ടൗണിലേയ്ക്ക് സംഘടിപ്പിച്ച റാലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ആവേശത്തോടെ ഉയർത്തി . ഹെഡ് മാസ്റ്റർ ഷാജു കെ.എ. ഞഗഡ്സ് കൺവീനർ സിസ്റ്റർ മരിയ FCC, JRC കൗൺസിലർ ജോസ് സ്റ്റീഫൻ, സോഷ്യൽ സയൻസ് കൺവീനർ മഞ്ജുള എ എന്നിവർ നേതൃത്വം വഹിച്ചു.
റോസ് ജോമോൻ, ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ളാഷ് മോബ് അവതരിപ്പിച്ചു.. സ്കൂൾ തലത്തിൽ കൊളാഷ് . പോസ്റ്റർ രചന , മുദ്രാവാക്യരചന , സഡാക്കോ നിർമ്മാണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

Related posts

പ്രണയാഭ്യർത്ഥന നിരസിച്ചു; യു.പിയിൽ 15 കാരിയെ വെടിവെച്ചുകൊന്നു

Aswathi Kottiyoor

പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ല; നിയമപോരാട്ടം തുടരാന്‍ തീരുമാനം

Aswathi Kottiyoor

പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു; സംഭവം കണ്ണൂരിൽ

Aswathi Kottiyoor
WordPress Image Lightbox