26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്
Kerala Uncategorized

നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭയപ്പെടുത്തുന്ന ദിനം. ചരിത്രത്തിന്റെ താളുകള്‍ ഇപ്പോഴും ഞെട്ടലോടെ ഓര്‍ക്കുന്ന നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്.1945 ഓഗസ്റ്റ് 9, അന്ന് സൂര്യനോടൊപ്പം നാഗസാക്കിയുടെ ആകാശത്തിന് മുകളില്‍ സര്‍വതിനെയും ചാമ്പലാക്കാന്‍ സാധിക്കുന്ന മറ്റൊരു സൂര്യനും കൂടെ ഉദിച്ചുയര്‍ന്നു. ഉഗ്ര സ്‌പോടനത്തോടെ നിമിഷ നേരം കൊണ്ട് അമേരിക്ക നഗസാക്കിയെ അഗ്‌നിക്കിരയാക്കി. നാഗസാക്കിയില്‍ ജീവന് വേണ്ടിയുള്ള നിലവിളികളുയര്‍ന്നു. ആഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണുമ്പോബ് വര്‍ഷിച്ച് ദിവസങ്ങളുടെ ഇടവേളയിലാണ് നാഗസാക്കിയിലും അമേരിക്ക ദുരന്തം വിതയ്ക്കുന്നത്.
4630 കിലോ ടന്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുമുള്ള ഫാറ്റ്മാന്‍ എന്നറിയപ്പെട്ട പ്ലൂട്ടോണിയം എന്ന ബോംബ് തകര്‍ത്തെറിഞ്ഞത് സ്വപ്നങ്ങളും പ്രതീക്ഷകളും മുറുകെ പിടിച്ച് ജീവിച്ച ഒരു ജനതയെയായിരുന്നു. കൊക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുദ്ധ സംഭരണ ശാല ലക്ഷ്യംവെച്ചായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ് സ്വാനി വിമാനം പറത്തിയിരുന്നത്. എന്നാല്‍ വ്യവസായ ശാല കൂടിയായിരുന്ന ഇവിടെ നിന്നും ഉയര്‍ന്ന പുക അന്തരീക്ഷത്തെയാകെ മറച്ചിരുന്നു. അതു കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനം തിരിച്ചറിയാന്‍ വൈമാനികര്‍ക്ക് സാധിച്ചിരുന്നില്ല.
ജപ്പാനില്‍ നിന്നും തോക്കുകള്‍ ഗര്‍ജിക്കാന്‍ തുടങ്ങിയതോടെ കൊക്കുറയെ പാടെ നിരസിച്ചു വിമാനം നഗസാക്കിയിലേക്ക് പറന്നുയര്‍ന്നു. കൊക്കുറയ്ക്ക് അതൊരു ഭാഗ്യമായിരുന്നുവെങ്കില്‍ നാഗസാക്കി എന്ന നഗരത്തിന് അങ്ങനെയായിരുന്നില്ല

Related posts

വാ​യ്പ തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

Aswathi Kottiyoor

തിരുവനന്തപുരം വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ അപകടം; ഒരാൾ മരിച്ചു

Aswathi Kottiyoor

നാല് വർഷത്തെ ഗവേഷണം, അഭിമാന നേട്ടവുമായി കണ്ണൂരുകാരി അനുശ്രീ; 1 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് !

Aswathi Kottiyoor
WordPress Image Lightbox