• Home
  • Kerala
  • ഇരിട്ടി മാടത്തിൽ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം.
Kerala Uncategorized

ഇരിട്ടി മാടത്തിൽ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം.

ഇരിട്ടി: മാടത്തിൽ കേരള മത്സ്യ വകുപ്പിന്റെ നേതൃത്വത്തിൽ പായം ഗ്രാമപഞ്ചായത്തിലെ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപ പരിപാടി മാടത്തിൽ വാർഡിലെ കല്ലുമുട്ടി പുഴയിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.

ഈ വർഷം പായം, പടിയൂർ ഗ്രാമ പഞ്ചായത്തിലെ പഴശ്ശി റിസർവ്വോയറിലായി 12,96,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് മത്സ്യ വകുപ്പ് നിക്ഷേപിക്കുന്നത്. ഇതിൻറെ മൂന്നാംഘട്ട നിക്ഷേപമാണ് കല്ലുമൂട്ടിൽ വച്ച് നടന്നത് കേരളത്തിലെ വിവിധ ജലസംഭരണികളിൽ മത്സ്യോൽപാദനം വർദ്ധിപ്പിക്കുന്നതിനും തന്മൂലം ഈ മേഖലയിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്നവരുടെ ഉന്നമനത്തിനായി ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച

പദ്ധതിയാണ് കേരള റിസർവോയർ ഫിഷറീസ് ഡെവലപ്മെൻറ് പ്രൊജക്റ്റ്പാ യം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ പി സാജിത്, പി പി കുഞ്ഞ് കുഞ്ഞ്, മിനി പ്രസാദ്, ബിജു കോങ്ങാടൻ , ഷൈജൻ ജേക്കബ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സരിത, കെ വി അതുൽ റോയ്സ് എന്നിവർ സംസാരിച്ചു.

Related posts

സിസിഎല്‍ വേദിയിൽ ‘പുഷ്പക വിമാനം’ ഇറങ്ങി; പ്രൗഢഗംഭീരമായ പോസ്റ്റര്‍ ലോഞ്ച്

Aswathi Kottiyoor

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

പച്ചത്തേങ്ങ സംഭരണം : സർക്കാർ ഇടപെടൽ ആശ്വാസം; വിപണി വില കിലോയ്ക്ക്‌ 31.50

Aswathi Kottiyoor
WordPress Image Lightbox