25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മുതിർന്ന പത്ര പ്രവർത്തകൻ എ.ആർ ജോൺസൻ അന്തരിച്ചു, മംഗളത്തിലും മലയാള മനോരമ ആഴ്ചപ്പതിപ്പിലും ദീർഘകാലം പത്രാധിപ സമിതി അംഗമായിരുന്നു –
Uncategorized

മുതിർന്ന പത്ര പ്രവർത്തകൻ എ.ആർ ജോൺസൻ അന്തരിച്ചു, മംഗളത്തിലും മലയാള മനോരമ ആഴ്ചപ്പതിപ്പിലും ദീർഘകാലം പത്രാധിപ സമിതി അംഗമായിരുന്നു –

മുതിർന്ന പത്രപ്രവർത്തകനും സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന ഭാരവാഹിയുമായ നട്ടാശ്ശേരി ആലപ്പാട്ട് എ.ആർ ജോൺസൻ (72)അന്തരിച്ചു.
രോഗബാധിതനായി ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

കോട്ടയം, തൃശൂർ പ്രസ് ക്ലബ്ബുകളുടെ മുൻ സെക്രട്ടറിയായിരുന്നു. കെയുഡബ്ല്യുജെ സംസ്ഥാന ട്രഷററായും പ്രവർത്തിച്ചു.

തൃശൂരിൽ നിന്നു പുറത്തിറങ്ങിയ സായാഹ്‌ന ദിനപത്രത്തിലാണ് പത്രപ്രവർത്തനത്തിനു തുടക്കം കുറിച്ചത്. 1980 ൽ മംഗളം വാരികയിൽ ചേർന്നു, 2002 മുതൽ മലയാള മനോരമ ആഴ്ചപ്പതിപ്പിലായിരുന്നു.

തൃശൂർ ആലപ്പാട്ട് ചൊവ്വൂക്കാരൻ കുടുംബാംഗമാണ്. അസുഖ ബാധിതനായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിന്റെ ‘ഓർമവച്ച നാൾ മുതൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നത്. സംസ്കാരം നാളെ 3.30 ന് കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ.

ഭാര്യ: റെജീന (സരസ്വതി)
മകൻ: ഗ്ലെനിൻ ജോൺസൺ
മരുമകൾ: റിനു ഗ്ലെനിൻ തോട്ടനാനിയിൽ.

Related posts

ഡിഎ കുടിശ്ശിക അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

Aswathi Kottiyoor

ശിവശങ്കറിനെ കുടുക്കിയത് സ്വപ്നയുടെ മൊഴി: ഇന്ന് കോടതിയില്‍ ഹാജരാക്കും അടുത്ത ഊഴം സിബിഐയുടേത്

Aswathi Kottiyoor

മുതിർന്ന കോൺഗ്രസ് നേതാവ് പി എ ജോസഫ് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox