27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • ഗാന്ധി പ്രതിമയെ വണങ്ങി രാഹുലിന്റെ തിരിച്ചു വരവ്; ആഘോഷമാക്കി ‘ഇന്ത്യ’ സഖ്യം
Uncategorized

ഗാന്ധി പ്രതിമയെ വണങ്ങി രാഹുലിന്റെ തിരിച്ചു വരവ്; ആഘോഷമാക്കി ‘ഇന്ത്യ’ സഖ്യം

ന്യൂഡൽഹി∙ 137 ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റിലെത്തിയ രാഹുൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങി. മുദ്രാവാക്യം വിളികളോടെ കോൺഗ്രസ് എംപിമാർ രാഹുലിനെ സ്വാഗതം ചെയ്തു.രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നു രാവിലെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്. രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ ആഘോഷം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേതാക്കൾക്ക് മധുരം നൽകി. മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും ആഘോഷത്തിലാണ്.ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധി എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലെ ബയോയിൽ മാറ്റം വരുത്തി. ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നത് നീക്കം ചെയ്തു. പകരം ‘മെമ്പര്‍ ഓഫ് പാർലമെന്റ്’ എന്നാക്കി.

Related posts

മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം

Aswathi Kottiyoor

കോയമ്പത്തൂരിലേക്ക് അടുത്ത സ‍ർവീസ് ആരംഭിച്ച് കെഎസ്ആർടിസി; ആകെയൊരു പുത്തൻ ഊർജം, നാല് സർവീസുകൾക്ക് അനുമതി

Aswathi Kottiyoor

കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി

Aswathi Kottiyoor
WordPress Image Lightbox