24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ട്രെയിൻ വൈകി; പ്രവേശന പരീക്ഷ എഴുതാനാകാതെ മടങ്ങി വിദ്യാർഥികൾ
Kerala

ട്രെയിൻ വൈകി; പ്രവേശന പരീക്ഷ എഴുതാനാകാതെ മടങ്ങി വിദ്യാർഥികൾ

ട്രെയിൻവൈകിയത് മൂലം പ്രവേശന പരീക്ഷ എഴുതാനാകാതെ മടങ്ങി വിദ്യാർഥികൾ. പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്‌ എൻട്രൻസ്‌ പരീക്ഷയ്‌ക്കായി കാസർകോട്‌ നിന്ന് കോഴിക്കോടെത്തിയ 13 വിദ്യാർഥികൾക്കാണ്‌ അവസരം നഷ്‌ടമായത്‌. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു പരീക്ഷ.

ഞായർ പുലർച്ചെ 5.45 ന് കാസ‍ർകോട്ട്‌ നിന്ന് പരശുറാം എക്‌സ്‌പ്രസിലാണ്‌ ഇവർവന്നത്‌. രാവിലെ 8.30 ന് എത്തേണ്ട വണ്ടി 10 കഴിഞ്ഞാണ് കോഴിക്കോട്‌ സ്‌റ്റേഷനിലെത്തിയത്‌. 9.30 നാണ്‌ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്നത്‌. വൈകിയതോടെ പരീക്ഷ എഴുതാതെ ഹാളിന്‌ പുറത്ത്‌ നിൽക്കേണ്ടി വന്നു.
ജനറൽ നഴ്‌സിങ്‌ കഴിഞ്ഞ്‌ ജോലി ചെയ്യുന്ന നഴ്‌സുമാരാണിവർ. രണ്ട്‌ വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്‌ കോഴ്‌സ്‌ പ്രവേശന പരീക്ഷയ്‌ക്കായി ജോലിക്കിടെ ബുദ്ധിമുട്ടി പഠിച്ചാണ്‌ പരീക്ഷയ്‌ക്കെത്തിയത്‌. ഇനി അടുത്ത വർഷമാണ്‌ പരീക്ഷ ഉണ്ടാവുക. റെയിൽവേയുടെ പിഴവ്‌ കൊണ്ട്‌ അവസരം നഷ്‌ടപ്പെട്ടതിനാൽ പരീക്ഷാ നടത്തിപ്പുകാരായ എൽബിഎസ് അധികൃതരെ ബന്ധപ്പെടാനുള്ള നീക്കത്തിലാണിവർ.

Related posts

കോ​വി​ഡ് കു​തി​പ്പ്; വ​യ​നാ​ട്ടി​ൽ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ

Aswathi Kottiyoor

റോ​ഡി​ന്‍റെ നി​ല​വാ​രം: പ​രി​ശോ​ധ​നാ ലാ​ബ് ഉടനെന്ന് മ​ന്ത്രി റി​യാ​സ്

Aswathi Kottiyoor

മലയാളി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ ചാർട്ടേഡ്‌ വിമാനം; വീടുകളിലെത്തിക്കാൻ വാഹനങ്ങളൊരുക്കി: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox