27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പെട്ടിമുടി ദുരന്തത്തിന് ഇന്ന്‌ മൂന്നാണ്ട്‌
Kerala

പെട്ടിമുടി ദുരന്തത്തിന് ഇന്ന്‌ മൂന്നാണ്ട്‌

മലയിടിഞ്ഞിറങ്ങി 66 പേരുടെ ജീവൻ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന് ഞായറാഴ്ച മൂന്ന് വർഷം തികയും. ഇരവികുളം രാജമലയ്ക്ക് സമീപം 2020 ആഗസ്ത് ആറിന് അർധരാത്രിയുണ്ടായ ദുരന്തത്തിൽ 70 പേർ അപകടത്തിൽപ്പെട്ടതായാണ്‌ വിവരം. 66 പേരുടെ മൃതദേഹം ലഭിച്ചു. നാല് മൃതദേഹം ലഭിച്ചിട്ടില്ല. മൂന്ന് കിലോമീറ്റർ അകലെ കെഡിഎച്ച്പി കമ്പനിയുടെ രാജമല മൈതാനത്താണ് എല്ലാവരും അന്ത്യവിശ്രമം കൊള്ളുന്നത്. ബന്ധുക്കളും തോട്ടംതൊഴിലാളികളും രാവിലെ പൂക്കളർപ്പിച്ച്‌ ദീപംതെളിയിച്ച്‌ സ്‌മരണപുതുക്കും.

ലയങ്ങൾനിന്ന പ്രദേശത്തുനിന്ന് മൂന്ന് കിലോ മീറ്റർ ഉയരത്തിൽനിന്ന് മലയിടിഞ്ഞ് വൻപാറകളും മണ്ണും ചെളിയും കുത്തിയൊലിച്ച് എത്തി. കാറ്റിലും മഴയിലും വൈദ്യുതി, ഇന്റർനെറ്റ്‌ ശൃംഖല തകരാറിലായി. പിറ്റേന്ന് രാവിലെയാണ് ദുരന്തവിവരം പുറംലോകം അറിഞ്ഞത്. നാല് ലയങ്ങളിൽ 21 കുടുംബങ്ങൾ താമസിച്ചിരുന്നു. ലയങ്ങൾ പൂർണമായി മണ്ണിനടിയിൽപ്പെട്ടു. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിന് രണ്ടാഴ്ച രക്ഷാപ്രവർത്തനം നടത്തി. എൻഡിആർഎഫ്, അഗ്നിരക്ഷാസേനാംഗങ്ങൾ, മൂന്നാറിൽനിന്ന് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പെട്ടിമുടിയിലെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുൻ മന്ത്രി എം എം മണി എംഎൽഎ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ദുരന്തസ്ഥലത്തെത്തി. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപാവീതം സർക്കാർ നൽകി. വീട് നഷ്ടപ്പെട്ടവർക്ക് കുറ്റ്യാർവാലിയിൽ കെഡിഎച്ച്പി കമ്പനിയുടെ സഹായത്തോടെ എട്ട് വീടുകൾ സൗജന്യമായി നിർമിച്ചുനൽകി.

Related posts

കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ നഴ്‌സസ് ദിനാചരണം നടത്തി

Aswathi Kottiyoor

കണ്ണൂർ നഗരത്തിൽ വായുമലിനീകരണം രൂക്ഷം

Aswathi Kottiyoor

മരുന്നുകൾ നിരോധിച്ചു; സ്റ്റോക്ക് തിരികെ നൽകണം

Aswathi Kottiyoor
WordPress Image Lightbox