27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കള്ളന്റെ മനസ്സലിഞ്ഞു; ആദിദേവിനു സൈക്കിൾ തിരികെ കിട്ടി; അതിരില്ലാത്ത ആനന്ദം!
Uncategorized

കള്ളന്റെ മനസ്സലിഞ്ഞു; ആദിദേവിനു സൈക്കിൾ തിരികെ കിട്ടി; അതിരില്ലാത്ത ആനന്ദം!

കൊയിലാണ്ടി (കോഴിക്കോട്) ∙ മോഷ്ടിച്ച സൈക്കിളിന്റെ വില അറിഞ്ഞപ്പോൾ കള്ളന്റെ മനസ്സലിഞ്ഞു. ആറാം ക്ലാസുകാരന് പരീക്ഷ വിജയിച്ചതിനു സമ്മാനമായി കിട്ടിയതാണു മോഷ്ടിച്ച സൈക്കിൾ എന്നറിഞ്ഞ കള്ളൻ, ആരുമറിയാതെ അതു പന്തലായനി ഗവ.ഹൈസ്കൂളിന് സമീപം ഉപേക്ഷിച്ചു. മലയാള മനോരമയിൽ വന്ന വാർത്ത വായിച്ച നാട്ടുകാരിലൊരാൾ സൈക്കിൾ സ്കൂളിനടുത്ത് അനാഥമായി കിടക്കുന്നത് കണ്ടപ്പോൾ ഉടനെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി.ബിജുവിന്റെ നിർദ്ദേശപ്രകാരം എഎസ്ഐ കെ.എം.ഷജിൽ കുമാർ സൈക്കിൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപത്തെ സൗപർണികയിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിദേവിന്റെ സൈക്കിൾ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടുമുറ്റത്തുനിന്നു മോഷണം പോയത്. ആദിദേവ് അമ്മ രംഷയെയും കൂട്ടി ബുധനാഴ്ച കാലത്ത് കൊയിലാണ്ടി സ്റ്റേഷനിൽ പരാതിയുമായി എത്തി. ആദിദേവിന് ഒരു വര്‍ഷം മുൻപ് പരീക്ഷയില്‍ മികച്ച വിജയം നേടിയപ്പോള്‍ അച്ഛനും അമ്മയും സമ്മാനമായി നല്‍കിയതാണ് സൈക്കിള്‍. നന്തി ശ്രീശൈലം സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആദിദേവ്.അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്‌, ആ സൈക്കിള്‍ കണ്ടെത്തി തരണം കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിൽ തൊണ്ട ഇടറി ആദിദേവ് സ്റ്റേഷൻ ഇൻസ്പെക്ടറോട് പറഞ്ഞിരുന്നു. കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ എം.വി. ബിജു ഇന്നലെ അദിദേവിന് സൈക്കിൾ തിരികെ നൽകിയപ്പോൾ ആ ആറാം ക്ലാസുകാരന്റെ ആനന്ദത്തിന് അതിരില്ലായിരുന്നു.

Related posts

നിയമസഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷം; പ്രതിഷേധം ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ

Aswathi Kottiyoor

തിമിംഗലങ്ങൾ ചത്തു കരയ്ക്കടിയുന്നതെന്തു കൊണ്ട്?; കാരണം കണ്ടെത്താൻ 100 ദിവസം കടലിലേക്ക്

Aswathi Kottiyoor

ഫ്രീസറിൽ 45 കുപ്പി മുലപ്പാൽ, 50 മില്ലിലിറ്ററിന് 500 രൂപ; വിൽപ്പന നടത്തിയ സ്ഥാപനം പൂട്ടി, പാൽ പരിശോധനയ്ക്കയച്ചു

Aswathi Kottiyoor
WordPress Image Lightbox