23 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • കോഴിക്കോട് അടക്കം 3 ജില്ലകളിൽ ഇന്ന് അതിശക്ത മഴ, ഓറഞ്ച് അലർട്ട്; തലസ്ഥാനമടക്കം 9 ജില്ലകളിൽ യെല്ലോ അലർട്ട്
Uncategorized

കോഴിക്കോട് അടക്കം 3 ജില്ലകളിൽ ഇന്ന് അതിശക്ത മഴ, ഓറഞ്ച് അലർട്ട്; തലസ്ഥാനമടക്കം 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം.

Related posts

ഇന്ന് അന്താരാഷ്ട്ര ലോക ബാലിക ദിനം.

Aswathi Kottiyoor

തമിഴ് ചലച്ചിത്ര നടി ‘അങ്ങാടിതെരു’ സിന്ധു അന്തരിച്ചു

Aswathi Kottiyoor

കേരളാ ബ്ലാസ്റ്റേഴ്‌സിന് ആവേശ ജയം; എഫ്‌സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിന്‌

Aswathi Kottiyoor
WordPress Image Lightbox