• Home
  • Uncategorized
  • ഇപ്പോള്‍ അമ്മ ആകേണ്ട; ഉപാസനയും പ്രിയങ്കയും സൂക്ഷിച്ചുവച്ച ‘മാതൃത്വം’: കേരളത്തിലും കൂടുന്നു
Uncategorized

ഇപ്പോള്‍ അമ്മ ആകേണ്ട; ഉപാസനയും പ്രിയങ്കയും സൂക്ഷിച്ചുവച്ച ‘മാതൃത്വം’: കേരളത്തിലും കൂടുന്നു

‘ഏറെ കഠിനമായ നാളുകളായിരുന്നു അത്. ഒരു മാസത്തോളം ഇൻജക്‌ഷൻ എടുക്കേണ്ടി വന്നു. അതുമൂലമുണ്ടായ ഹോർമോൺ വ്യതിയാനങ്ങൾ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. ജോലിയെ ബാധിക്കാതെ അതു മുന്നോട്ടു കൊണ്ടുപോകുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു’’– അമ്മയാകാനുള്ള ആഗ്രഹം മനസ്സിലുണ്ടായ നാളുകളെ കുറിച്ചാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഈ വാക്കുകൾ. കരിയറിൽ നേട്ടങ്ങൾ കൊയ്യുന്ന കാലത്ത്, തന്റെ മുപ്പതാം വയസ്സിൽ ‘ഭാവി’യെക്കരുതി എടുത്ത മികച്ച തീരുമാനത്തെ കുറിച്ച് ‘അൺറാപ്പ്ഡ്’ എന്ന പോ‍ഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മുപ്പതാം വയസ്സിൽ വിവാഹിതയാകാനോ ഒരു കുഞ്ഞിന്റെ മാതാവാകാനോ താൽപര്യമില്ലാതിരുന്ന പ്രിയങ്ക, എന്നാൽ തനിക്ക് ഇഷ്ടമുള്ളപ്പോൾ മാതാവാകാൻ അന്നെടുത്ത തീരുമാനമായിരുന്നു അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുക എന്നത്.

ശീതീകരിച്ചു സൂക്ഷിച്ച അണ്ഡം ഉപയോഗിച്ച് കൃത്രിമ ഗർഭധാരണത്തിലൂടെ 39 ാം വയസ്സിലാണ് പ്രിയങ്കയ്ക്ക് മാൾട്ടി മേരി ചോപ്ര ജനിക്കുന്നത്. പ്രിയങ്ക ചോപ്ര മാത്രമല്ല, തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ ഭാര്യ ഉപാസനയും അണ്ഡം ശീതീകരിച്ചു സൂക്ഷിച്ചതിനെപ്പറ്റി പറഞ്ഞിരുന്നു. സാമ്പത്തികമായി സുരക്ഷിതരാകുന്നതു വരെ കുട്ടികൾ വേണ്ട എന്ന തീരുമാനമാണ് വിവാഹസമയത്തു തന്നെ അണ്ഡം സൂക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ഉപാസന പറഞ്ഞത്. 2012 ൽ വിവാഹിതരായ ഇവർക്ക് 2023 ലാണ് കുഞ്ഞ് ജനിച്ചത്. ഉപാസനയും പ്രിയങ്കയും മാത്രമല്ല, അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. തയ്‍വാനിൽ ആയിരക്കണക്കിനു സ്ത്രീകളാണ് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നത് എന്ന റിപ്പോർട്ടാണ് ഇപ്പോൾ ഇതു വീണ്ടും ചർച്ചയിലേക്കു കൊണ്ടുവന്നത്. എന്തുകൊണ്ടാണ് തയ്‌വാൻ വനിതകൾ അത്തരമൊരു തീരുമാനമെടുത്തത്?

Related posts

യോഗ്യമായ റോഡ് വേണമെന്ന ആവശ്യത്തെ അവ​ഗണിച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി പാലക്കാട് സക്കാത്ത് നഗർ നിവാസികൾ

Aswathi Kottiyoor

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമ നടപടി; കോഴിക്കോട് കലക്ടര്‍

Aswathi Kottiyoor

ഇന്ന് സെപ്തംബർ 14 ഗ്രന്ഥശാലാദിനം;

Aswathi Kottiyoor
WordPress Image Lightbox