25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അബ്കാരിനയത്തിന്റെ വീര്യം കുറച്ചു; 250 പുതിയ മദ്യക്കടകളില്ല
Uncategorized

അബ്കാരിനയത്തിന്റെ വീര്യം കുറച്ചു; 250 പുതിയ മദ്യക്കടകളില്ല

തിരുവനന്തപുരം ∙ പുതിയ 250 മദ്യവിൽപനശാലകൾ തുടങ്ങാനും ക്ലാസിഫിക്കേഷൻ പുതുക്കുംമുൻപേ ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കാനുമുള്ള അബ്കാരിനയത്തിലെ വിവാദ തീരുമാനങ്ങളിൽനിന്നു സർക്കാർ പിന്മാറി. മദ്യലഭ്യത കൂട്ടുന്ന നയമെന്നു വിമർശനമാണു കാരണമെന്നു സൂചനയുണ്ട്. പുതിയ അബ്കാരിനയം പ്രാബല്യത്തിലാക്കി നികുതി വകുപ്പ് ഇറക്കിയ ഉത്തരവിൽ ഈ 2 നിർദേശങ്ങളുമില്ല.

അതേസമയം, ബാറുകളിലും റിസോർട്ടുകളിലും കള്ളുചെത്ത് അനുവദിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. ഇക്കാര്യത്തിൽ എഐടിയുസിയുടെ എതിർപ്പ് അവരുടെ പാർട്ടിയായ സിപിഐ ഏറ്റെടുത്തിരുന്നില്ല. ടൂറിസം മേഖലകളിലെ റസ്റ്ററന്റുകൾക്കു സീസണിൽ ബീയർ–വൈൻ ലൈസൻസ് നൽകാനുള്ള തീരുമാനത്തിനും മാറ്റമില്ല. സംസ്ഥാനത്ത് 559 വിദേശമദ്യ ചില്ലറവിൽപനശാലകൾക്ക് അനുമതിയുണ്ടെങ്കിലും 309 എണ്ണം മാത്രമാണു പ്രവർത്തിക്കുന്നത്. ബാക്കി കൂടി തുറക്കാൻ പുതിയ നയത്തിന്റെ ഭാഗമായി മന്ത്രിസഭ അനുമതി നൽകിയിരുന്നു. നയം വിശദീകരിച്ച മന്ത്രി എം.ബി.രാജേഷും ഇക്കാര്യം പ്രഖ്യാപിച്ചതുമാണ്. മദ്യലഭ്യത കുറയ്ക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിൽ വന്ന സർക്കാർ, കൂട്ടത്തോടെ 250 മദ്യക്കടകൾ തുറക്കുമെന്നു പ്രഖ്യാപിച്ചത് വലിയ വിമർശനത്തിനിടയാക്കി. നയത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും, മദ്യക്കടകൾ ആവശ്യാനുസരണം തുടങ്ങാൻ കഴിഞ്ഞവർഷം ഇറക്കിയ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പത്തെണ്ണം തുടങ്ങിക്കഴിഞ്ഞു. 15 എണ്ണം കൂടി തുറക്കും.

ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകൾക്കു പരിശോധന നടത്തുന്നതുവരെ ലൈസൻസ് പുതുക്കിനൽകാനുള്ള തീരുമാനം ബാറുകാരെ സഹായിക്കുന്നതാണെന്ന് ആക്ഷേപമുയർന്നിരുന്നു. ത്രീ സ്റ്റാർ മുതൽ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കു മാത്രമേ ബാർ ലൈസൻസ് നൽകാവൂ എന്നാണു സർക്കാർ നയം. അതിനാൽ ക്ലാസിഫിക്കേഷൻ പുതുക്കുംമുൻപ് ബാർ ലൈസൻസ് എങ്ങനെ പുതുക്കിനൽകുമെന്ന ചോദ്യമുണ്ടായി. ലഹരിവിരുദ്ധ ക്ലബ്ബിലെ കുട്ടികൾക്ക് ഗ്രേസ് മാർക്ക്

ലഹരിവിമോചന പദ്ധതികളില്ലെന്ന വിമർശനം പരിഹരിക്കാൻ ലഹരിവിരുദ്ധ ക്ലബ് അംഗങ്ങൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ഉൾപ്പെടെ ചില നിർദേശങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിമുക്തി പദ്ധതിക്കായി ബവ്കോയുടെ സിഎസ്ആർ ഫണ്ടിൽനിന്നു തുക മാറ്റിവയ്ക്കും. വിമുക്തി മിഷൻ പ്രവർത്തനം പ്രൈമറി സ്കൂൾ തലത്തിലേക്കു വ്യാപിപ്പിക്കും. ലഹരിക്കെതിരെ സ്പോർട്സ് കാർണിവൽ, തീരദേശ–ആദിവാസി മേഖലകളിൽ ഫിറ്റ്നസ് സെന്ററുകൾ എന്നിവയും പ്രഖ്യാപിച്ചു. 4 മാസം വൈകി ജൂലൈ അവസാനം അംഗീകരിച്ച അബ്കാരി നയത്തിൽ, ജൂൺ 26 മുതൽ ഓഗസ്റ്റ് 15 വരെ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന പ്രഖ്യാപനവുമുണ്ട്.

Related posts

സ്വർണവില വീണു; റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്

Aswathi Kottiyoor

ടയർ പൊട്ടി കാർ ലോറിയിലിടിച്ചു; തേനിയിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

തർക്കം ഓംലെറ്റിനെ ചൊല്ലി, കൊല്ലത്ത് മദ്യപസംഘം ദോശക്കട അടിച്ചു തകർത്തു

Aswathi Kottiyoor
WordPress Image Lightbox