25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേന്ദ്രത്തിന്റെ കടുംവെട്ട്‌: കേരളം ഞെരുക്കത്തിൽ
Kerala

കേന്ദ്രത്തിന്റെ കടുംവെട്ട്‌: കേരളം ഞെരുക്കത്തിൽ

സംസ്ഥാനത്തിനുള്ള ഗ്രാന്റുകൾ കേന്ദ്രം ഏകപക്ഷീയമായി വെട്ടിയതോടെ ഓണക്കാലം ഞെരുക്കത്തിലാകും. കഴിഞ്ഞ സാമ്പത്തികവർഷം ആദ്യപാദത്തെ അപേക്ഷിച്ച്‌ ഈവർഷം മൂന്നുമാസം കേന്ദ്ര ഗ്രാന്റിൽ 8521 കോടി രൂപ കുറഞ്ഞു. മുൻവർഷം 10,390 കോടി രൂപ ലഭിച്ചപ്പോൾ ഇത്തവണ 1868 കോടിമാത്രം. ഇതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പുംകൂടി. കഴിഞ്ഞവർഷം ആദ്യ മൂന്നുമാസത്തിൽ 5302 കോടിയായിരുന്നു വായ്‌പ. ഈവർഷം 14,958 കോടിയും.

സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനം ഈവർഷം 2381 കോടി രൂപ വർധിച്ചതായി അക്കൗണ്ടന്റ്‌ ജനറലിന്റെ പ്രതിമാസ സൂചിക വ്യക്തമാക്കുന്നു. കഴിഞ്ഞവർഷത്തെ 18,830 കോടിയിൽനിന്ന്‌ 21,211 കോടിയായി. നികുതിയേതര വരുമാനം മുൻവർഷം 616 കോടിയായിരുന്നത്‌ 3175 കോടിയായി. ഇതിനിടയിലും മൂലധന, റവന്യു ചെലവുകളിൽ കുറവുണ്ടായില്ല. കഴിഞ്ഞവർഷം ആദ്യപാദത്തിൽ 2488 കോടിയാണ്‌ മൂലധന ചെലവ്‌. ഇത്തവണ 3046 കോടിയും. മൂന്നുമാസത്തിൽ 558 കോടിയുടെ അധിക മൂലധന നിക്ഷേപമുണ്ടായി. റവന്യു ചെലവ്‌ മൂന്നുമാസത്തിൽ 15,400 കോടി രൂപയാണ്‌. മുൻവർഷം 11,457 കോടിയും.

പ്രതിസന്ധി പരിഹരിക്കാൻ അധിക കടമെടുപ്പ്‌ അനുവദിക്കണമെന്നതടക്കം ആവശ്യങ്ങൾ ആവർത്തിച്ച്‌ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേന്ദ്രം അനങ്ങുന്നില്ല. ആഗസ്‌തിൽ അവശ്യം ചെലവുകൾക്ക്‌ 14,000 കോടി വേണം. ക്ഷേമ പെൻഷൻ 1800 കോടി, ശമ്പളവും പെൻഷനും 5170 കോടി, സപ്ലൈകോയ്‌ക്ക്‌ 750 കോടി, ബോണസും ഉത്സവബത്തയും അഡ്വാൻസുമായി 600 കോടി, വായ്പാ തിരിച്ചടവ്‌ 5630 കോടി എന്നിങ്ങനെ വേണം. പുറമെ പദ്ധതിവിഹിതം 1000 കോടി, പദ്ധതിയേതര വിഹിതം 2000 കോടി, തദ്ദേശ സ്ഥാപനവിഹിതം 900 കോടി, ലഘുസമ്പാദ്യ നിക്ഷേപം പിൻവലിക്കലിനുള്ള കരുതൽ 500 കോടി തുടങ്ങിയവയ്‌ക്കും സ്രോതസ്സുകൾ കണ്ടെത്തണം. നിലവിൽ ട്രഷറി നീക്കിയിരിപ്പ്‌ 3000 കോടിയാണ്‌. കേന്ദ്ര ഗ്രാന്റുകളും ക്ഷേമപെൻഷനുകളും സംസ്ഥാനം വിതരണം ചെയ്‌തതിന്റെ കുടിശ്ശിക 1694 കോടി കേന്ദ്രം അനുവദിക്കുന്നുമില്ല.

Related posts

ട്രഷറി പെൻഷൻ വിതരണം അക്കൗണ്ട് നമ്പർ ക്രമത്തിൽ ; ശനിയാഴ്‌ച എല്ലാവർക്കും കൈപ്പറ്റാം

Aswathi Kottiyoor

സൈന്യം, ഡ്രോൺ, ഹെലികോപ്റ്റർ, എവറസ്റ്റ് കീഴടക്കിയവർ; ചരിത്രമായി കൈകോര്‍ത്തൊരു രക്ഷാദൗത്യം

Aswathi Kottiyoor

ഡ്രഗ്സ് ഇൻസ്പെക്ടർ ഇനി കൺട്രോൾ ഓഫിസർ.

Aswathi Kottiyoor
WordPress Image Lightbox