മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് പേരാവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തി സോഷ്യൽ ഓഡിറ്റ് സമിതി തയ്യാറാക്കിയ റിപ്പോർട് അവതരണവും ജനകീയ സഭയും നടന്നു.
റോബിൻസ് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷബാലകൃഷ്ണൻ അധ്യക്ഷയായി. സോഷ്യൽ ഓഡിറ്റ് സമിതി കോ-ഓർഡിനേറ്റർ നിഷാദ് മണത്തണ റിപ്പോർട് അവതരിപ്പിച്ചു. എ കെ ജയരാജൻ ആമുഖ പ്രഭാഷണം നടത്തി. സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ എം ഷൈലജ, റീന മനോഹരരൻ,പഞ്ചായത്ത് സെക്രട്ടറി ബാബുതോമസ്, പഞ്ചായത്ത് അംഗങ്ങളായ റെജീന സിറാജ്, ബേബി സോജ, നൂറുദ്ധീൻ മുള്ളേരിക്കൽ തുടങ്ങിയവർ സംസാരിച്ചു.