• Home
  • Uncategorized
  • കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്ത് ഉത്തർപ്രദേശാണെന്ന് പഠനം.
Uncategorized

കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്ത് ഉത്തർപ്രദേശാണെന്ന് പഠനം.

എറ്റവും കൂടുതൽ കുട്ടികളെ കടത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്ത് ഉത്തർപ്രദേശാണെന്ന് പഠനം. ബിഹാറും ആന്ധ്രപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഡൽഹിയിലും ക്രമാതീതമായി കുട്ടികളെ കടത്തുന്ന കേസുകൾ‌ വർദ്ധിക്കുന്നതായും ഒരു എൻജിഒ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ 68 ശതമാനം വർദ്ധനവാണ് ഡൽഹിയിലുണ്ടായത്.

നോബേൽ ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ പേരിലുള്ള ചിൽ‌ഡ്രൻസ് ഫൗണ്ടേഷനും ​ഗെയിംസ് 24×7നും ചേർന്നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളെ കടത്തുന്ന കേസുകളിലുണ്ടായ ഗണ്യമായ വർദ്ധനവാണ് റിപ്പോർട്ട് കാണിക്കുന്നത്. ലോക മനുഷ്യക്കടത്ത് വിരുദ്ധദിനത്തോടനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2106നും 2022നും ഇടയിലുള്ള കണക്കാണ് ഇതിൽ വ്യക്തമാക്കുന്നത്. കുട്ടികളെ കടത്തുന്നതിൽ മുൻനിരയിൽ നിൽക്കുന്ന ജില്ല ജയ്പൂർ സിറ്റിയാണ്. ജയ്പൂർ കഴിഞ്ഞാൽ രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കുട്ടിക്കടത്ത് നടത്തുന്ന ഹോട്ട്സ്പോട്ടുകളുള്ളത്.

18 വയസ്സിന് താഴെയുള്ള 13,549 കുട്ടികളെയാണ് 2016-22 കാലയളവിൽ കുട്ടിക്കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളിൽ 80 ശതമാനവും 13-നും 18-നും ഇടയിൽ പ്രായമുള്ളവരാണ്. 13 ശതമാനം ഒമ്പത് മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരാണെന്നും 2 ശതമാനത്തിലധികം പേർ ഒമ്പത് വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കടത്തുന്ന കുട്ടികളെ ബാലവേലക്ക് ഉൾപ്പെടെ ഉപയോ​ഗിക്കുന്നുണ്ടെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു. കുട്ടികളെ കടത്തുന്നത് തടയുന്നതിന് സമഗ്രമായ മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിന്റെ ആവശ്യകതയും റിപ്പോർട്ട് ഊന്നിപ്പറയുന്നു.

Related posts

‘1000 വർഷത്തെ ഉറപ്പ് , 700 കോടി ചിലവ്’:അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും

Aswathi Kottiyoor

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്രകടനം നടത്തി.

Aswathi Kottiyoor

*കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി, വൻ കൃഷിനാശം; അഴീക്കോട് വീടുകളിൽ വെള്ളം കയറി, 57 പേരെ മാറ്റിപ്പാർപ്പിച്ചു*

Aswathi Kottiyoor
WordPress Image Lightbox